പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ ട്രയിലര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. വിനയ് ഫോര്‍ട്ട്, ടിനി ടോം, അരുണ്‍ കുര്യന്, അനുശ്രീ, സൃന്ദ, ശാന്തി ബാലചന്ദ്രന് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്നു. ശംഭു പുരുഷോത്തമന്, വെടിവഴിപാട് ഫെയിം സംവിധാനം ചെയ്യുന്നു. ക്രിസ്ത്യന്‍ കല്യാണത്തെ കേന്ദ്രീകരിച്ചുള്ള ഒരു സോഷ്യല്‍ സറ്റയര്‍ സിനിമ എന്നാണ് ട്രയിലര്‍ നല്കുന്ന സൂചന.
പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ സിനിമയില്‍ താരങ്ങളായി അനില്‍ നെടുമങ്ങാട്, അലന്‍സിയര്‍, ജെയിംസ് ഇലിയ, സുനില്‍ സുഗദ, അംബിക, ജോളി ചിറയത്ത് എന്നിവരുമുണ്ട്. അണിയറയില്‍ ജോമോന് തോമസ് ക്യാമറ, പ്രശാന്ത് പിള്ള ഗാനങ്ങള്‍, പശ്ചാത്തലസംഗീതം ഡോണ്‍ വിന്‍സന്റ് എന്നിവരൊരുക്കുന്നു. എഡിറ്റര്‍ കാര്‍ത്തിക് ജോഗേഷ്, സൗണ്ട് ഡിസൈനര്‍ ജയദേവന് ചക്കാടത്ത്, പ്രൊഡക്ഷന്‍ ഡിസൈനര്‍ അജി അടൂര്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റ് അര്‍ഷാദ് വര്‍ക്കല എന്നിവരാണ് മറ്റുള്ളവര്‍.
സഞ്ജു ഉണ്ണിത്താന് സ്പൈര്‍ പ്രൊഡക്ഷന്‍സ് സിനിമ നിര്‍മ്മിക്കുന്നു.