Categories
Film News

പാഡ്‌മാന്‍ സംവിധായകന്‍ ബല്‍കി, ദുല്‍ഖറിനൊപ്പം ത്രില്ലര്‍ സിനിമയ്‌ക്കായി ഒന്നിക്കുന്നു

ബോളിവുഡ്‌ സംവിധായകന്‍ ആര്‍ ബല്‌കി- ചീനി കം, പാ, പാഡ്‌മാന്‍ തുടങ്ങിയ ചിത്രങ്ങളാല്‍ പ്രശസ്‌തനാണ്‌, അടുത്തതായി ത്രില്ലര്‍ സിനിമയൊരുക്കുന്നു. റിപ്പോര്‍ട്ടുകളനുസരിച്ച്‌ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ നായകനാകുന്നു. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവുമെന്നാണറിയുന്നത്‌.

ദുല്‍ഖറിന്റെ മൂന്നാമത്തെ ഹിന്ദി സിനിമയായിരിക്കുമിത്‌. 2018ല്‍ കാരവാന്‍, എന്ന സിനിമയില്‍ ഇര്‍ഫാന്‍ ഖാന്‍, മിഥില പാല്‍കര്‍ എന്നിവര്‍ക്കൊപ്പം എത്തി. സോനം കപൂറിനൊപ്പം ദ സോയ ഫാക്ടര്‍ എന്ന സിനിമയില്‍ നായകനായെത്തി. സൗത്തില്‍ പോപുലര്‍ താരമാണെങ്കിലും ബോളിവുഡില്‍ ഇനിയും സ്ഥാനം നേടാനുണ്ട്‌.

സൗത്തില്‍ ദുല്‍ഖറിന്റെ നിരവധി സിനിമകള്‍ റിലീസ്‌ ചെയ്യാനിരിക്കുന്നു. മലയാളത്തില്‍ റോഷന്‍ ആന്‍ഡ്രൂസ്‌, പ്രവീണ്‍ എന്നിവര്‍ക്കൊപ്പമുള്ള സിനിമ. കുറുപ്പ്‌. തമിഴില്‍ ഹെയ്‌ സിനാമിക, അതിഥി റാവു, കാജല്‍ അഗര്‍വാള്‍ എന്നിവര്‍ക്കൊപ്പം.

തെലുഗില്‍ ദുല്‍ഖറിന്റെ ഒരു പുതിയ സിനിമ വരാനിരിക്കുന്നു. ഹാനു രാഘവപുഡി സംവിധാനം ചെയ്യുന്ന പാടിപാടി ലേചെ മാനസു. ചിത്രത്തില്‍ ദുല്‍ഖര്‍ ലെഫ്‌റ്റനന്റ്‌ റാം എന്ന ആര്‍മി ഓഫീസറായെത്തുന്നു. അല വൈകുണ്‌ഠപുരം ഫെയിം പൂജ ഹെഡജെ നായികയായെത്തുന്നു.