നിവിന്‍ പോളിയുടെ പുതിയ സിനിമ പടവെട്ട് അടുത്തിടെയാണ് പ്രഖ്യാപിച്ചത്. നവാഗതനായ ലിജു കൃഷ്ണ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. നടന്‍ സണ്ണി വെയ്‌ന്റെ ആദ്യ നിര്‍മ്മാണ സംരംഭമാണ് ചിത്രം. അടുത്ത മാസം സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയാണ്. കണ്ണൂര്‍ ആയിരിക്കും സിനിമയുടെ പ്രധാനലൊക്കേഷന്‍.

പടവെട്ടില്‍ നിവിന്‍ പോളി ചെയ്യുന്ന കഥാപാത്രം അദ്ദേഹം ഇതുവരെ ചെയ്യാത്ത തരത്തിലുള്ളതായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.സംവിധായകന്‍ ലിജു കൃഷ്ണ തന്നെയാണ് തിരക്കഥ ഒരുക്കുന്നത്. മുമ്പ് മൊമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് എന്ന നാടകം സംവിധായകന്‍ ഒരുക്കിയിട്ടുണ്ട്. പടവെട്ട് അദ്ദേഹത്തിന്റെ ആദ്യ ഫീച്ചര്‍ ഫിലിം ആണ്.
ദീപക് ഡി മേനോന്‍ ആണ് ക്യാമറ, എഡിറ്റിംഗ് ഷഫീഖ് മുഹമ്മദ് അലി. സംഗീതം ഒരുക്കുന്നത് ഗോവിന്ദ് വസന്ത ആണ്. മലയാളത്തിലേക്ക് അദ്ദേഹത്തിന്റെ തിരിച്ചുവരവ് ചിത്രം കൂടിയാണ് പടവെട്ട്.

Published by eparu

Prajitha, freelance writer