നിവിന്‍ പോളി ചിത്രം പടവെട്ട് ഫസ്റ്റ്ലുക്ക് പോ്സ്റ്റര്‍ നാളെ രാവിലെ 10മണിക്ക് റിലീസ് ചെയ്യും. സോഷ്യല്‍മീഡിയ പേജിലൂടെ നിവിന്‍ പോളി തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അടുത്തിടെ പടവെട്ട് ടീം നിവിന്‍ പോളിയുടെ സിനിമയിലെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് ഒരു സ്പെഷല്‍ സമ്മാനം ഉണ്ടാവുമെന്നറിയിച്ചിരുന്നു. എന്താണ് സമ്മാനമെന്ന് അറിയിച്ചിരുന്നില്ല.
നവാഗതനായ ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന സിനിമ നിര്‍മ്മിക്കുന്നത് ന്ടന് സണ്ണി വെയ്ന്‍ ആണ്. അദ്ദേഹത്തിന്റെ ആദ്യ ഫീച്ചര്‍ സിനിമയാണിത്. അരുവി ഫെയിം അതിഥി ബാലന്, മഞ്ജു വാര്യര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ചിത്രീകരണം ആരംഭിച്ചെങ്കിലും സിനിമയെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
സിനിമയില്‍ നിവിന്‍ പോളി രണ്ട് വ്യത്യസ്ത ലുക്കുകളിലെത്തുന്നു. സിനിമയ്ക്കായി താരം ഭാരം വര്‍ധിപ്പിച്ചിരുന്നു. കൊറോണ ലോക്ഡൗണ്‍ അവസാനിച്ച ശേഷം ആരംഭിക്കുന്ന ഷെഡ്യൂളില്‍ മെലിഞ്ഞിരിക്കുന്ന നിവിന്‍ ആണെത്തുക. ലോക്ഡൗണ്‍ കാലത്ത് താരം 10കിലോയോളം ഭാരം കുറച്ചിട്ടുണ്ട്.