Categories
Film News

മനുഷ്യരുള്ളിടത്തോളം കാലം പടവെട്ട് തുടര്‍ന്നുകൊണ്ടേയിരിക്കും…പടവെട്ട് പോസ്റ്റര്‍

അണിയറക്കാര്‍ അറിയിച്ചിരുന്നതനുസരിച്ച് പടവെട്ട് പോസ്റ്റര്‍ റിലീസ് ചെയ്തു. നവാഗതനായ ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന സിനിമ നിര്‍മ്മിക്കുന്നത് സണ്ണി വെയ്ന്‍ ആണ്. അദ്ദേഹത്തിന്റെ ആദ്യ ഫീച്ചര്‍ സിനിമയാണിത്. ചിത്രീകരണം കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് തത്കാലം നിര്‍ത്തിവച്ചിരിക്കുകയാണ്. ന്യൂ സൂര്യ ഫിലിംസ് സിനിമ അവതരിപ്പിക്കുന്നു.

സംഘര്‍ഷങ്ങള്‍….പോരാട്ടങ്ങള്‍ …. അതിജീവനം… മനുഷ്യരുള്ളിടത്തോളം കാലം പടവെട്ട് തുടര്‍ന്നുകൊണ്ടേയിരിക്കും…. എന്ന കുറിപ്പോടെയാണ് ഫസ്റ്റ്‌ലുക്ക് പോ്‌സ്്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്.

സംഘര്‍ഷം… പോരാട്ടം… അതിജീവനം… മനുഷ്യരുള്ളിടത്തോളം കാലം പടവെട്ട് തുടര്‍ന്ന് കൊണ്ടേയിരിക്കും……

Posted by Nivin Pauly on Saturday, July 18, 2020

വെട്ടുകത്തിയുമായി ഒരു കൂട്ടം ആളുകള്‍ക്കൊപ്പമിരിക്കുന്ന നിവിന്‍ പോളിയാണ് പോസ്റ്ററില്‍. അരുവി ഫെയിം അതിഥി ബാലന്‍ ചിത്രത്തിലെ നായികയാകുന്നു. മഞ്ജു വാര്യര്‍ സിനിമയില്‍ പ്രധാനവേഷം ചെയ്യുന്നു. ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, കൈനകിരി തങ്കരാജ്, ബാലന്‍ പാറക്കല്‍ എന്നിവരാണ് മറ്റു താരങ്ങള്‍.

അന്‍വര്‍ അലിയുടെ വരികള്‍ക്ക് സംഗീതമൊരുക്കുന്നത് 96 ഫെയിം ഗോവിന്ദ് വസന്തയാണ്. ദീപക് ഡി മേനോന്‍ ക്യാമറ. എഡിറ്റിംഗ് ഷഫീഖ് മുഹമ്മദ് അലി, രംഗനാഥ് രവി സൗണ്ട് ഡിസൈനര്‍, എന്നിവരാണ് അണിയറയില്‍.