കുഞ്ചാക്കോ ബോബന്, വിനായകന്, ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന് എന്നിവര്‍ ഒന്നിക്കുന്ന സിനിമയാണ് പട. കമല്‍ കെഎം സംവിധാനം ചെയ്യുന്ന സിനിമ ഇ4 എന്റര്ടെയ്ന്മെന്്റ്സ് നിര്‍മ്മിക്കുന്നു. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. പോസ്റ്ററില്‍ നാല് ലീഡ് താരങ്ങളുമെത്തുന്നു. മുഖം മറച്ചാണ് താരങ്ങള്‍ എത്തിയിരിക്കുന്നത്.
മലയാളത്തിലേക്ക് സംവിധായകന് കമല്‍ കെഎം എത്തുന്ന സിനിമയാണ് പട. അദ്ദേഹത്തിന്റെ ആദ്യ സിനിമ ഐഡി ഹിന്ദിയില്‍ ഒരുക്കിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവിധ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലുകളില്‍ ചിത്രം സ്ക്രീന്‍ ചെയ്തു. കമല്‍ തന്നെയാണ് പട തിരക്കഥ ഒരുക്കുന്നത്. കേരളത്തില്‍ 90കളില്‍ നടന്ന സംഭവങ്ങളെ ആസ്പദമാക്കിയാണ് തിരക്കഥ. സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടി അതിഥി വേഷത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഔദ്യോഗിക അറിയിപ്പ് ലഭ്യമല്ല.
സമീര്‍ താഹിര്‍ സിനിമാറ്റോഗ്രാഫി, സംഗീതം വിഷ്ണു വിജയന്, എഡിറ്റര്‍ ഷാന്‍ മുഹമ്മദ്, ആര്‍ട്ട ഡയറക്ടര്‍ ഗോകുല്‍ ദാസ്, കോസ്റ്റിയൂം ഡിസൈനര്‍ സ്റ്റെഫി സേവിയര്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആര് ജി വയനാടന്‍ എന്നിവരാണ് അണിയറയില്‍.