Categories
Film News

പാവകഥൈകൾ റിലീസ് തീയ്യതി പ്രഖ്യാപിച്ചു

ടീസർ റിലീസിന് പിറകിലായി , നെറ്റ്ഫ്ലിക്സിലെ ആദ്യ തമിഴ് ആന്തോളജി പാവകഥൈകൾ ഡിസംബർ 18ന് റിലീസ് ചെയ്യുമെന്നറിയിച്ചിരിക്കുകയാണ് അണിയറക്കാർ. നാല് ഭാഗങ്ങളുള്ള ആന്തോളജി, ഗൗതം വാസുദേവ് മേനോൻ, വെട്രിമാരൻ, സുധ കൊംഗാര, വിഘ്നേശ് ശിവൻ എന്നിവരാണ് ഒരുക്കിയിരിക്കുന്നത്. റോണി സ്ക്ര്യൂവാലയുടെ ആർഎസ് വി പി മൂവീസ്, ആഷി ഡുവാ സാറയുടെ ഫ്ലൈയിംഗ് യൂണികോൺ എന്‍റർടെയ്ൻമെന്‍റുമായി ചേർന്ന് ചിത്രം നിർമ്മിക്കുന്നു.

വിഘ്നേശ് ശിവൻ, ലവ് പണ്ണ ഉത്രാനും, അഞ്ജലി, ബോളിവുഡ് താരം കൽക്കി കോച്ലിൻ എന്നിവരെത്തുന്നു. അനിരുദ്ധ് ചിത്രത്തിന് സംഗീതമൊരുക്കുന്നു.

വെട്രിമാരൻ ചിത്രത്തിൽ ഓർ ഇരവ്, സായി പല്ലവി, പ്രകാശ് രാജ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങൾ. അച്ഛനും മകളുമായാണ് ഇരുവരുമെത്തുന്നത്. ഗൗതം മേനോൻ സിനിമ വാൻമഗൾ ചിത്രത്തിൽ സംവിധായകൻ തന്നെയാണ് കേന്ദ്രകഥാപാത്രമാവുന്നത്. സിമ്രാനാണ് നായിക.

സുധ കൊംഗാരയുടെ സിനിമ തങ്കം കാളിദാസ് ജയറാം, ശന്തനു ഭാഗ്യരാജ്, ജിവി പ്രകാശിന്‍റെ ചെറിയ സഹോദരി ഭവാനി ശ്രി എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്നു. കാളിദാസ് ചിത്രത്തിൽ ട്രാൻസ്ജെന്‍ഡറായെത്തുന്നു.