തമിഴില്‍ ഏറെ തിരക്കുള്ള നടനായിരിക്കുകയാണ് യോഗി ബാബു. കോമഡി താരമായി തുടങ്ങിയ താരം പതിയെ ഒഴിച്ചുകൂടാനാവാത്ത താരമായി മാറുകയായിരുന്നു. പാ രഞ്ജിത്, കോളിവുഡിലെ പ്രശസ്ത ംവിധായകന് യോഗി ബാബുവിനെ നായകനാക്കി സിനിമ നിര്‍മ്മിക്കാനൊരുങ്ങുകയാണ്.
അടുത്തിടെ രഞ്ജിത് ലിറ്റില്‍ റെഡ്കാര്‍, സിംഗപൂര്‍ ബേസ്ഡ് പ്രൊഡക്ഷന്‍ ഹൗസ് ഗോള്‍ഡന്‍ റേഷ്യോ ഫിലിംസുമായി അഞ്ച് പുതിയ തമിഴ്ചിത്രങ്ങള്ക്ക് കരാറായിരുന്നു. ലെനിന് ഭാരതി, മാരി സെല്‍വരാജ്, അകിരന് മോസസ്, ഫ്രാങ്ക്ലിന് ജാക്കബ്, സുരേഷ് മാരി എന്നിവരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. യോഗി ബാബുവിനെ സംവിധാനം ചെയ്യുന്നതാരെന്ന ്വ്യക്തമല്ല.
പാ രഞ്ജിത് ആദ്യമായി നിര്മമിച്ത പരിയേറും പെരുമാള്‍, മാരി സെല്‍വരാജ് സംവിധാനം ചെയ്ത സിനിമയില്‍ യോഗി ബാബു പ്രധാനകഥാപാത്രമായെത്തിയിരുന്നു. മാരിയുടെ അടുത്ത സിനിമ കര്‍ണനിലും യോഗിബാബു എത്തുന്നു.