ടൊവിനോയുടേതായി നിരവധി ചിത്രങ്ങള്‍ അണിയറയിലൊരുങ്ങുന്നു. അക്കൂട്ടത്തിലേക്ക് പുതിയ ഒരു സിനിമയും എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. നടനും എഴുത്തുകാരനുമായ പി ബാലചന്ദ്രന് തിരക്കഥ എഴുതുന്ന സിനിമയുടെ പേര് എടക്കാട് ബറ്റാലിയന് 06 എന്നാണ്. ഒമര്‍ ലുലുവിന്റെ മുന്‍ അസോസിയേറ്റായിരുന്ന സ്വപ്നേഷ് കെ നായര്‍ ഒരുക്കുന്ന സിനിമയാണിത്.
മുമ്പ് ഉള്ളടക്കം, പവിത്രം, അഗ്നിദേവന്, പുനരധിവാസം തുടങ്ങിയ സിനിമകള്‍ക്ക് തിരക്കഥ ഒരുക്കിയത് പി ബാലചന്ദ്രന് ആയിരുന്നു. രാജീവ് രവി സിനിമ കമ്മട്ടിപ്പാടം ആയിരുന്നു അവസാനം തിരക്കഥ ഒരുക്കിയത്. ടൊവിനോ തോമസിനൊപ്പമുള്ള സിനിമ ഏതു വിഭാഗത്തിലുള്ളതാണെന്ന് പുറത്തുവന്നിട്ടില്ല. സംയുക്ത മേനോന് തീവണ്ടി സിനിമയില്‍ ടൊവിനോയുടെ നായികയായിരുന്ന താരം പുതിയ സിനിമയിലും ടൊവിനോയുടെ നായികയായെത്തുന്നു.
ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമന് എന്നിവര്‍ ചേര്‍ന്ന് റൂബി ഫിലിംസിന്റെ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ വരുമെന്നാണ് കരുതുന്നത്.