ദുല്‍ഖര്‍ സല്മാന് നീണ്ട നാളത്തെ ഇടവേളയ്്ക്ക് ശേഷം മലയാളത്തില്‍ ചെയ്യുന്ന സിനിമയാണ് ഒരു യമണ്ടന്‍ പ്രേമകഥ. ബിസി നൗഫല്‍ സംവിധാനം ചെയ്യുന്ന സിനിമ കൊമേഴ്സ്യല്‍ എന്റര്ടെയ്നര് ആണ്. ബിബിന്‍ ജോര്‍ജ്ജ്,വിഷ്ണു ഉണ്ണിക്കൃഷ്ണന് കൂട്ടുകെട്ടിന്റേതാണ് തിരക്കഥ. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ മാര്‍ച്ച് 1ന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറക്കാര്‍.
ഓവൈപി, തിരക്കഥാകൃത്തുക്കളുടെ മുന്‍സിനിമകളെ പോലെ, അമര്അക്ബര്അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന് എന്നീ സിനിമകള്‍ പോലെ തന്നെ കോമഡി സിനിമയായിരിക്കുമെന്നാണ്. സാധാരണ മലയാളി ചെറുപ്പക്കാരനായാണ് ദുല്‍ഖര്‍ സിനിമയിലെത്തുന്നത്. നിഖില വിമല്‍, തീവണ്ടി ഫെയിം സംയുക്ത മേനോന് എന്നിവരാണ് നായികമാര്‍. സൗബിന് ഷഹീര്‍, സലീം കുമാര്‍, അരുണ്‍ കുര്യന്, ഹരീഷ് കണാരന്, ധര്മ്മജന് ബോള്‍ഗാട്ടി, ബിബിന്‍ ജോര്‍ജ്ജ്, വിഷ്ണു ഉണ്ണിക്കൃഷ്ണന് എന്നിവരും സഹതാരങ്ങളായുണ്ട്. നാദിര്‍ഷയുടേതാണ് സിനിമയിലെ സംഗീതം.
ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് ആണ് സിനിമ നിര്‍മ്മിക്കുന്നത്. സിനിമയുടെ റിലീസ് തീയ്യതി ഔദ്യോഗികമായി അറിയിക്കാനിരിക്കുന്നതേയുള്ളൂ.