പീറ്റര്‍ ഫാരെല്ലിയുടെ ഗ്രീന്‍ ബുക്കിന് മികച്ച ചിത്രത്തിനുള്ള ഓസ്കാര്‍ പുരസ്കാരം. ബൊഹീമിയന്‍ റാപ്സഡിലെ അഭിനയത്തിലൂടെ മികച്ച നടനായി റാമി മാലിക്കും ദ ഫേവറൈറ്റിലൂടെ ഒലീവിയ കോള്മാന് മികച്ച നടിയ്ക്കുമുള്ള പുരസ്കാരങ്ങള്‍ സ്വന്തമാക്കി. അല്‍ഫോണ്‍സോ കുറോ, മെക്സിക്കോയിലെ സംഘര്‍ഷഭരിതമായ രാഷ്ട്രീയ പശ്ചാത്തലത്തില്‍ നാല് മക്കള്‍ക്ക് വേണ്ടി കഷ്ടപ്പെടുന്ന ക്ലിയോ എന്ന ആയയുടെ കഥ പറഞ്ഞ റോമ എന്ന ചിത്രം സംവിധാനം ചെയ്ത് മികച്ച സംവിധായകനായി.
മികച്ച ചിത്രമടക്കം മൂന്ന് ഓസ്കാര്‍ പുരസ്കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട് ഗ്രീന്‍ബുക്ക്. മെഹര്‍ഷല അലി മികച്ച സഹനടന്‍, ഒറിജിനല്‍ സ്ക്രീന്‍പ്ലേ എന്നിവയാണ് മറ്റ് പുരസ്കാരങ്ങള്‍. അലിയുടെ രണ്ടാമത്തെ ഓസ്കാര്‍ പുരസ്കാരമാണിത്. 2017ല്‍ മൂണ്‍ലൈറ്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച കുഡ് ടോക്ക് എന്ന ചിത്രത്തിലെ അഭിനയത്തിന് റെജിന കിംഗ് മികച്ച സഹനടിയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കി.
ബൊഹീമിയന്‍ റാപ്സോഡ് ഏറ്റവും കൂടുതല്‍ പുരസ്കാരം സ്വന്തമാക്കി. മികച്ച നടന്, എഡിറ്റിംഗ്,സൗണ്ട് എഡിറ്റിംഗ്, സൗണ്ട് മിക്സിംഗ് എന്നിങ്ങനെ നാലെണ്ണം.അഞ്ച് നോമിനേഷനുകളാണ് മൊത്തം ഉണ്ടായിരുന്നത്.
സൂപ്പര്‍ ഹീറോ സ്പൈഡര്‍മാന്റെ കഥ പറഞ്ഞ സ്പൈഡര്മാന് : ഇന്‍ ടു ദ സ്പൈഡര്‍ വേഴ്സ് എന്ന ചിത്രമാണ് മികച്ച ആനിമേറ്റഡ് ഫീച്ചര്‍ ഫിലിം. ഏഴ് നോമിനേഷനുകള്‍ ഉണ്ടായിരുന്ന ബ്ലാക്ക് പാന്തര്‍ മികച്ച ചിത്രത്തിനുള്ള നോമിനേഷന് ലഭിക്കുന്ന ആദ്യ സൂപ്പര്‍ഹീറോ ചിത്രമായി. മൂന്ന് പുരസ്കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്. വസ്ത്രാലങ്കാരം, ഒറിജിനല്‍ സ്കോര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ എന്നിവയ്ക്ക്.
സംവിധാനത്തിനും ഛായാഗ്രഹണത്തിനുമായി ഇരട്ട പുരസ്കാരങ്ങള്‍ അല്‍ഫോണ്‍സോ സ്വന്തമാക്കി.
ഉത്തര്‍പ്രദേശിലെ ഹോപുരിയിലെ സ്ത്രീകളുടെ ആര്ത്തവപ്രശ്നത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ പീരിയഡ് എന്റ് ഓഫ് സെന്റന്‍സ് ഹ്രസ്വവിഷയത്തിലുള്ള മികച്ച ഡോക്യുമെന്ററിയായി. റായ്ക സെബ്താബ്ചിയും മെലിസ്സ ബെര്‍ട്ടണും ചേര്‍ന്നാണ് സിനിമ ഒരുക്കിയിരിക്കുന്നത്.