Categories
Film News teaser

ഒരു യമണ്ടന്‍ പ്രേമകഥ ടീസറെത്തി

ദുല്‍ഖര്‍ സല്‍മാന്‍ നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരികെയെത്തുന്ന സിനിമയാണ് ഒരു യമണ്ടന്‍ പ്രേമകഥ. സിനിമയുടെ ടീസര്‍ കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയിലൂടെ റിലീസ് ചെയ്തിരിക്കുകയാണ് അണിയറക്കാര്‍. തമിഴ്, തെലുഗ് സിനിമകളിലെ പോലെ കളര്‍ഫുള്‍ ആയിട്ടുള്ളതാണ് ഒവൈപി ടീസര്‍. പുതുമുഖം ബി സി നൗഫല്‍ സംവിധാനം ചെയ്യുന്ന സിനിമ സൂപ്പര്‍ ഹിറ്റ് തിരക്കഥാകൃത്തുക്കളായ ബിബിന്‍ ജോര്‍ജ്ജ്, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ ടീം തിരക്കഥ ഒരുക്കിയിരിക്കുന്നു.

https://www.youtube.com/watch?v=a9trvcx3-00

ഒവൈപി, തിരക്കഥാക്കൃത്തുക്കളുടെ മുന്‍സിനിമകള്‍ പോലെ മുഴുനീള കൊമേഴ്‌സ്യല്‍ എന്റര്‍ടെയ്്‌നര്‍ ആണ്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ മുന്‍ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഏതാണ്ട് ഒരു വര്‍ഷത്തിനു ശേഷം ദുല്‍ഖര്‍ സല്‍മാന്‍ മലയാളസിനിമയിലേക്ക് തിരികെയെത്തുകയാണ് ഒവൈപിയിലൂടെ. അതുകൊണ്ട് തന്നെ വളരെയധികം പ്രതീക്ഷകളുള്ള സിനിമയാണിത്. ലല്ലു എന്നു പേരുള്ള കൊച്ചിക്കാരനായ സാധാരണ മലയാളിയുവാവായാണ് സിനിമയില് ദുല്‍ഖര്‍ എത്തുന്നത്.

നിഖില വിമല്‍, തീവണ്ടി ഫെയിം സംയുക്ത മേനോന്‍ എന്നിവരാണ് സിനിമയിലെ നായികമാര്‍. അരുണ്‍ കുര്യന്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സലീം കുമാര്‍, സൗബന്‍ ഷഹീര്‍, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, ബിബിന്‍ ജോര്‍ദ്ദ്, എന്നിവരും സിനിമയുടെ ഭാഗമാകുന്നു.

നാദിര്‍ഷയുടേതാണ് സിനിമയിലെ ഗാനങ്ങള്‍, പി സുകുമാര്‍ സിനിമാറ്റോഗ്രാഫിയും ചെയ്യുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് ആണ് സിനിമ നിര്‍മ്മിക്കുന്നത്.