ഒരു യമണ്ടന്‍ പ്രേമകഥ രണ്ടാമത്തെ പോസ്റ്റര്‍ റിലീസ് ചെയ്തു. പുതിയ പോസ്റ്ററില്‍ ദുല്‍ഖര്‍ സല്മാന്, സലീം കുമാര്‍, സൗബിന് ഷഹീര്‍, വിഷ്ണു ഉണ്ണിക്കൃഷ്ണന് എന്നിവരുണ്ട. ദുല്‍ഖര്‍ സല്മാന് ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം മലയാളസിനിമയിലേക്ക് തിരിച്ചെത്തുകയാണ് ഓവൈപിയിലൂടെ.
ബിസി നൗഫല്‍ സംവിധാനം ചെയ്യുന്ന ഓവൈപി മുഴുനീള കൊമേഴ്സ്യല്‍ എന്റര്ടെയ്നര് ആണ്. സൂപ്പര്‍ഹിറ്റ് എഴുത്തുകാരായ ബിബിന്‍ ജോര്‍ജ്ജും വിഷ്ണു ഉണ്ണിക്കൃഷ്ണനുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. എഴുത്തുകാരുടെ മുന്ചിത്രങ്ങള് പോലെ തന്നെ കോമഡി സിനിമയായിരിക്കും പുതിയതുമെന്നാണ് കരുതുന്നത്.അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയില്‍ ഋത്വിക് റോഷന് എന്നിവയായിരുന്നു ഇവരുടെ മുന്‍സിനിമകള്‍.
നിഖില വിമല്‍, തീവണ്ടി ഫെയിം സംയുക്ത മേനോന് എന്നിവരാണ് നായികമാര്‍. അരുണ്‍ കുര്യന്, ഹരീഷ് കണാരന്, ധര്മ്മജന് ബോള്‍ഗാട്ടി, ബിബിന്‍ ജോര്‍ജ്ജ്, എന്നിവരും സഹതാരങ്ങളാകുന്നു. നാദിര്‍ഷയുടേതാണ് സംഗീതം. ആന്റോ ജോസഫ് തന്റെ ബാനറായ ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ പേരിലാണ് സിനിമ നിര്‍മ്മിക്കുന്നത്. സിനിമയുടെ റിലീസ് തീയ്യതി പ്രഖ്യാപിച്ചിട്ടില്ല.