Categories
Film News

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ഒരു യമണ്ടന്‍ പ്രേമകഥ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

അണിയറക്കാര്‍ മുമ്പ് അറിയിച്ചതുപോലെ ദുല്‍ഖര്‍ സിനിമ ഒരു യമണ്ടന്‍ പ്രേമകഥ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സോഷ്യല്‍മീഡിയയില്‍ റിലീസ് ചെയ്തു. ബിസി നൗഫല്‍ സംവിധാനം ചെയ്യുന്ന സിനിമ കൊമേഴ്‌സ്യല്‍ എന്റര്‍ടെയ്‌നര്‍ ആണ്. ബിബിന്‍ ജോര്‍ജ്ജ്, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ എന്നിവരാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

ഒരു യമണ്ടന്‍ പ്രേമകഥ, തിരക്കഥാക്കൃത്തുക്കളുടെ മുന്‍സിനിമകളായ അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ചിത്രങ്ങള്‍ പോലെ തന്നെ കോമഡി ചിത്രമായിരിക്കുമെന്നാണ് അറിയുന്നത്. നിഖില വിമല്‍, തീവണ്ടി ഫെയിം സംയുക്ത മേനോന്‍ എന്നിവരാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. സൗബിന്‍ ഷഹീര്‍, സലീം കുമാര്‍, അരുണ്‍ കുര്യന്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ബിബിന്‍ ജോര്‍ജ്ജ്, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, എന്നിവരും സഹതാരങ്ങളായെത്തുന്നു.

പി സുകുമാരന്‍ ചിത്രത്തില്‍ സിനിമാറ്റോഗ്രാഫിയും നാദിര്‍ഷ സംഗീതവും നിര്‍വഹിക്കുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് ആണ് സിനിമ നിര്‍മ്മിക്കുന്നത്. സിനിമയുടെ റിലീസ് തീയ്യതി ഔദ്യോഗികപ്രഖ്യാപനം കാത്തിരിക്കുകയാണ്.