Categories
Film News

ഒരു യമണ്ടന്‍ പ്രേമകഥ ഫെയിം ബിസി നൗഫലിന്റെ അടുത്ത സിനിമ മയ്യഴി സ്റ്റോറീസ്

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ഒരു യമണ്ടന്‍ പ്രേമകഥ ഏപ്രിലില്‍ റിലീസ് ചെയ്തു. ചിത്രം ബോക്‌സ് ഓഫീസില്‍ വിജയമായിരുന്നു. ബിസി നൗഫല്‍ എന്ന സംവിധായകന്‍രെ ആദ്യ സിനിമയായിരുന്നു ഓവൈപി. മുമ്പ് ചില ടെലിവിഷന്‍ ഷോകള്‍ ചെയ്തിട്ടുണ്ട്. ആദ്യ സിനിമയുടെ വിജയത്തിന് ശേഷം സംവിധായകന്‍ അടുത്ത സിനിമയുടെ വര്‍ക്കുകള്‍ തുടങ്ങി കഴിഞ്ഞു, മയ്യഴി സ്‌റ്റോറീസ് എന്നാണ് ചിത്രത്തിന്റേ പേര്.

അവാര്‍ഡ് ജേതാവായ സിനിമാസംവിധായകന്‍ സലീം അഹമ്മദ് സിനിമയ്ക്ക തിരക്കഥ ഒരുക്കുന്നു. ആദാമിന്‍രെ മകന്‍ അബു, പത്തേമാരി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനാണിദ്ദേഹം. സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ആന്‍ര് ദ ഓസ്‌കാര്‍ ഗോസ് ടു അടുത്ത വെള്ളിയാഴ്ച റിലീസ് ചെയ്യുകയാണ്. സലീം അഹമ്മദിന്റെ മുന്‍ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി മയ്യഴി സ്റ്റോറീസ് ഒരു മുത്തശ്ശിയുടേയും കൊച്ചുമകന്‍രേയും കഥയാണ് പറയുന്നത്. സിനിമയിലെ താരങ്ങളേയും അണിയറക്കാരേയും തീരുമാനിച്ചിട്ടില്ല.

സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ആന്റ് ദ ഓസ്‌കാര്‍ ഗോസ് ടുവില്‍ ടൊവിനോ തോമസ് നായകനാകുന്നു.