Categories
Film News

ഒരു രാത്രി ഒരു പകല്‍ : മള്‍ട്ടി സ്റ്റാറര്‍ ചിത്രത്തില്‍ നായകനായി ജോജു ജോര്‍ജ്ജ്

ജോജു ജോര്‍ജ്ജ്, ലെന, നദിയ മൊയ്തു, ശാന്തി കൃഷ്ണ, രഞ്ജി പണിക്കര്‍, അനാര്‍ക്കലി മരക്കാര്‍ എന്നിവര്‍ ഒന്നിക്കുന്ന ചിത്രമാണ് ഒരു രാത്രി ഒരു പകല്‍. നവാഗതനായ തോമസ് ബെഞ്ചമിന്‍ എഴുതി സംവിധാനം ചെയ്യുന്ന സിനിമ കുടുംബചിത്രമായിരിക്കും. സാംസണ്‍ വിശ്വനാഥന്‍ സാംസണ്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു.

സ്വന്തം മക്കള്‍ വൃദ്ധസദനങ്ങളിലാക്കിയ മുതിര്‍ന്ന വ്യക്തികളുടെ കഥയാണ് സിനിമ പറയുന്നത്. സിദ്ദീഖ്, നെടുമുടി വേണു, വിജയരാഘവന്‍, ഇന്ദ്രന്‍സ്, പാഷാണം ഷാജി, കെപിഎസി ലളിത, സീതാലക്ഷ്മി, ബാബു നമ്പൂതിരി, തുടങ്ങി ഒട്ടേറെ സഹതാരങ്ങളും ചിത്രത്തിലുണ്ട്. ലെനയും ജോജുവും ദമ്പതികളായാണ് എത്തുന്നത്, സൗദാമിനി, സെബാസ്റ്റ്യന്‍. നദിയ മൊയ്തു സിനിമയില്‍ ഓള്‍ഡ് എയ്ജ് ഹോം നടത്തുന്ന ആളാണ്.സോഷ്യല്‍ വര്‍ക്കര്‍ ആണ് നദിയയുടെ കഥാപാത്രം.കാനഡയില്‍ താമസക്കാരിയായ കഥാപാത്രം ഒരിക്കല്‍ കേരളം സന്ദര്‍ശിക്കുന്നതിനിടയില്‍ കണ്ടുമുട്ടിയ സംഭവങ്ങള്‍ അവരുടെ കാഴ്ചയിലൂടെ സിനിമയില്‍ അവതരിപ്പിക്കുന്നു.സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത് കെ പി നമ്പ്യാതിരി, എഡിറ്റര്‍ സോബിന്‍ കെ സോമന്‍, സംഗീതം ഔസേപ്പച്ചന്‍ എന്നിവരാണ്.

തിരുവനന്തപുരത്ത് സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. ദുബായില്‍ ഇതിനോടകം തന്നെ സിനിമയുടെ ഒരു ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ചെറിയ രീതിയിലുള്ള ചിത്രീകരണത്തിനായി ടീം ഉടന്‍ തന്നെ കാനഡയിലേക്ക് തിരിക്കാനിരിക്കുകയാണ്.