Categories
Film News

ഒരു പക്കാ നാടൻ പ്രേമം : യേശുദാസിന്‍റെ ഗാനം രമേഷ് പിഷാരടി പ്രകാശനം ചെയ്തു

എഎംഎസ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സജാദ് എം നിർമ്മിച്ച് വിനോദ് നെട്ടത്താന്നി സംവിധാനം ചെയ്ത സിനിമയാണ് ” ഒരു പക്കാ നാടൻ പ്രേമം” . സിനിമയ്ക്കായി ദാസേട്ടൻ ആലപിച്ച ഗാനത്തിന്‍റെ സിഡി പ്രകാശനവും ഡിജിറ്റൽ ലോഞ്ചിംഗും രമേഷ് പിഷാരടി, മോഹൻ സിതാര എന്നിവര്‍ ചേർന്ന് നിര്‍വഹിച്ചു.

യേശുദാസിന്റെ 81-ാം പിറന്നാൾ ദിനത്തിൽ, കൈതപ്രം ദാമോദരൻ നമ്പൂതിരി രചിച്ച്, മോഹൻ സിത്താരയുടെ സംഗീത സംവിധാനത്തിൽ ദാസേട്ടൻ ആലപിച്ച ഗാനം, ദാസേട്ടന്റെ പിറന്നാൾ സമ്മാനമായി മലയാളികൾക്ക് സമർപ്പിച്ചു.

മോഹൻസിതാരയുടെ സംഗീതത്തിൽ കൈതപ്രത്തിന് പുറമെ കെ ജയകുമാർ, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, വിനു കൃഷ്ണൻ എന്നിവർ രചിച്ച് യേശുദാസ്, വിനീത് ശ്രീനിവാസൻ, വിധു പ്രതാപ്, അഫ്സൽ, അൻവർ സാദത്ത്, ജ്യോത്സന, ശിഖ പ്രഭാകർ എന്നിവർ ആലപിച്ച അഞ്ചു ഗാനങ്ങൾ ചിത്രത്തിലുണ്ട്.

വിനു മോഹൻ, ഭഗത് മാനുവൽ, ടോം ജേക്കബ്, മധുപാൽ, ശ്രീജു അരവിന്ദ്, കലാഭവൻ ഹനീഫ്, സിയാദ് അഹമ്മദ്, വിദ്യ മോഹൻ, ഹരിത ജി നായർ, കുളപ്പുള്ളി ലീല എന്നിവര്‍ സിനിമയിൽ പ്രധാന കഥാപാത്രങ്ങളാകുന്നു.