ഫെബ്രുവരി 14 വാലന്റൈന്‍സ് ഡേയില്‍ വിജയ് ആരാധകര്‍ക്ക് ഒരു സ്പെഷല്‍ ട്രീറ്റായി പുതിയ സിനിമ മാസറ്ററിലെ ആദ്യ ഗാനം റിലീസ് ചെയ്യും. ഒരു കുട്ടി കഥൈ എന്ന ഗാനം അന്നേ ദിവസം വൈകീട്ട് 5 മണിക്ക് ഓണ്‍ലൈനില്‍ റിലീസ് ചെയ്യും. അനിരുദ്ധ് രവിചന്ദര്‍ ഒരുക്കിയിരിക്കുന്ന ഗാനം.
മാസ്റ്റര്‍ ഒരുക്കിയിരിക്കുന്നത് ലോകേഷ് കനകരാജ് ആണ്. വിജയ്ക്കൊപ്പം ചിത്രത്തില്‍ വിജയ് സേതുപതി പ്രധാന റോളിലെത്തുന്നു. മാളവിക മോഹനന്, ആന്‍ഡ്രിയ ജര്‍മ്മിയ, അര്ജ്ജുന് ദാസ്, ശന്തനു ഭാഗ്യരാജ്, ഗൗരി കിഷന് എന്നിവരും സിനിമയുടെ ഭാഗമാകുന്നു. സേവിയര്‍ ബ്രിട്ടോ നിര്‍മ്മിക്കുന്ന സിനിമ ഏപ്രിലിലെത്തും.