Categories
Film News

ഒരു കുട്ടി കഥൈ: വിജയ് ചിത്രം മാസ്റ്ററിലെ ആദ്യ ഗാനമെത്തി

മുമ്പ് അറിയിച്ചിരുന്നതുപോലെ വിജയ് ചിത്രം മാസറ്റ്‌റിലെ ആദ്യഗാനമെത്തി. ഒരു കുട്ടി കഥൈ എന്ന ട്രാക്ക് ആലിപിച്ചിരിക്കുന്നത് വിജയ് തന്നെയാണ്. അനിരുദ്ധ് രവി ചന്ദറിനൊപ്പം രണ്ടാമത്തെ ഗാനമാണ്. കത്തിയിലെ സെല്‍ഫി പുള്ളയായിരുന്നു ആദ്യഗാനം. നടനും സംവിധായകനുമായ അരുണ്‍രാജ കുമാരരാജ ആണ് വരികള്‍ എഴുതിയിരിക്കുന്നത്.

വിജയുടെ അടുത്തിടെ ഇറങ്ങിയ സിനിമകളിലെല്ലാം തന്നെ അദ്ദേഹം ആലപിച്ചിരുന്നു. എല്ലാ ഗാനങ്ങളും ഹിറ്റായിരുന്നു.
മാസ്റ്റര്‍ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് ലോകേഷ് കനകരാജ് ആണ്. വിജയ് സേതുപതി വില്ലന്‍ വേഷത്തിലെത്തുന്നു. മാളവിക മോഹന്‍ നായികയായെത്തുന്നു. ആന്‍ഡ്രിയ ജര്‍മ്മിയ, അര്‍ജ്ജുന്‍ ദാസ്, ശന്തനു ഭാഗ്യരാജ്, 96ഫെയിം ഗൗരി കിഷന്‍ എന്നിവരും സഹതാരങ്ങളായെത്തുന്നു.

സേവിയര്‍ ബ്രിട്ടോ നിര്‍മ്മിക്കുന്ന മാസ്റ്റര്‍ ഏപ്രിലില്‍ റിലീസ് ചെയ്യും.