പുതിയ മലയാളസിനിമ ദഗ്രേറ്റ് ഇന്ത്യൻ കിച്ചനിലെ ആദ്യവീഡിയോ ഗാനം റിലീസ് ചെയ്തു. സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയൻ ടീം പ്രധാനകഥാപാത്രങ്ങളായെത്തുന്നു. ഒരു കുടം എന്ന് തുടങ്ങുന്ന ഗാനം മാത്യൂസ് പുളിക്കൻ കമ്പോസ് ചെയ്ത് പ്രൊഗ്രാം ചെയ്തതാണ്. ഹരിത ബാലകൃഷ്ണൻ, സുലേഖ കാപ്പാടൻ എന്നിവര്‍ ചേർന്ന് ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ വരികൾ മൃദുല ദേവ് എസ് എഴുതിയിരിക്കുന്നു.
ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് 2 പെൺകുട്ടികൾ, കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ് ഫെയിം ജിയോ ബേബി ആണ്. സുരാജ് വെഞ്ഞാറമൂട്, നിമിഷ ടീം ദമ്പതികളായെത്തുന്നു. നവദമ്പതികൾക്കിടയിലെ പ്രശ്നങ്ങളാണ് സിനിമ അവതരിപ്പിക്കുന്നത്.സാലു കെ തോമസ് സിനിമാറ്റോഗ്രഫി, ഫ്രാൻസിസ് ലൂയിസ് എഡിറ്റിംഗ്, സൂരജ് എസ് കുറുപ്പ് സംഗീതം, മാത്യൂസ് പുളിക്കനൊപ്പം.
നേരത്തെ അറിയിച്ചതനുസരിച്ച് ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ഒടിടി റിലീസ് ആണ്. സിനിമയുടെ വേൾഡ് പ്രീമിയർ നീ സ്ട്രീം എന്ന പുതിയ സ്ട്രീമിംഗ് പ്ലാറ്റ്ഫോമിലൂടെജനുവരി 15ന് ആരംഭിക്കും.