മോഹന്‍ലാല്‍ നായകനാകുന്ന പുതിയ സിനിമ ബിഗ് ബ്രദര്‍ ഈ മാസം റിലീസ് ചെയ്യുകയാണ്. സിനിമയിലെ പുതിയ ഗാനത്തിന്റെ ലിറിക് വീഡിയോ ഓണ്‍ലൈനില്‍ റിലീസ് ചെയ്തിരിക്കുന്നു. ഒരു ദിനം എന്നു തുടങ്ങുന്ന ട്രാക്ക് ദീപക് ദേവ് ഒരുക്കി ആനന്ദ് ഭാസ്കര്‍ ആലപിച്ചിരിക്കുന്നു. വരികള്‍ റഫീഖ് അഹമ്മദിന്റേതാണ്.
പ്രശസ്ത സംവിധായകന് സിദ്ദീഖ് എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ബിഗ് ബ്രദര്‍. മുമ്പ് റിലീസ് ചെയ്ത ട്രയിലര്‍ നല്കുന്ന സൂചന സിനിമ ആക്ഷന്‍ ത്രില്ലര്‍ ആയിരിക്കുമെന്നാണ്. സൂപ്പര്‍സ്റ്റാറിനൊപ്പം ബോളിവുഡ് താരം അര്‍ബാസ് ഖാന്, അനൂപ് മേനോന്, ജൂണ്‍ ഫെയിം സര്‍ജാനോ ഖാലിദ്, മിര്‍ണ മേനോന്, ഗാഥ, ഹണി റോസ്, വിഷ്ണു ഉണ്ണികൃഷ്ണന്, സിദ്ദീഖ്, ടിനി ടോം, ജനാര്ദ്ദനന്, സാതന ടൈറ്റസ്, ഇര്‍ഷാദ്, ചെമ്പന്‍ വിനോദ്, എന്നിവരുമെത്തുന്നു.
ബിഗ് ബ്രദര്‍ സിനിമാറ്റോഗ്രാഫി ഒരുക്കുന്നത് ജിത്തു ദാമോദര്‍ ആണ്. സംഗീതം ദീപക് ദേവ്. സംവിധായകന് സിദ്ദീഖ്, ജെന്‍സോ ജോസ്, ഫിലിപ്പോസ് കെ ജോസഫ്, മനു മാളിയേക്കല്‍, വൈശാഖ് രാജന് എന്നിവര്‍ ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു. ജനുവരി 16ന് ചിത്രം റിലീസ് ചെയ്യുകയാണ്.