കലയുംകലാജീവിതവും പ്രമേയമാക്കി ഡോ.സത്യനാരായണനുണ്ണി കഥയും സംഭാഷണവുമൊരുക്കി സംവിധാനം ചെയ്യുന്ന സിനിമയാണ് ഒരു ദേശവിശേഷം. കെടി രാമകൃഷ്ണന്, കെടി അജയന് എന്നിവര്‍ ചേര്‍ന്ന് ആര്യചിത്ര ഫിലിംസിന്റെ ബാനറിലാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.
ജൂലൈ 25ന് സിനിമ റിലീസ് ചെയ്യും. കേരളത്തിലെ പ്രമുഖ തായമ്പക കലാകാരന്മാരായ പോരൂര്‍ ഉണ്ണിക്കൃഷ്ണന്, കല്പാത്തി ബാലകൃഷ്ണന് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ ഏറ്റവും പ്രധാന പ്രത്യേകത എന്നത് യഥാര്‍ത്ഥ കലാകാരന്മാരെ അണിനിരത്തി കലാകഥാപാത്രങ്ങള്‍ക്ക് ജീവന് പകരുന്നു.
പോരൂര്‍ ഉണ്ണിക്കൃഷ്ണന്, കല്പാത്തി ബാലകൃഷ്ണന്, ദിലീപ് കുറ്റിപ്പുറം, പനമണ്ണ ശശി, കലാമണ്ഡലം വിജയകൃഷ്ണന്, സദനം വാസുദേവന്‍ നായര്‍, റഷീദ്, തൃപ്പൂണിത്തുറ കൃഷ്ണദാസ്, വിനോദ് നെടുങ്ങോട്ടൂര്‍, ശ്രീഹരി നാരായണന്, മിഥുന് തൃപ്പൂണിത്തുറ, വൈശാഖ് രാമകൃഷ്ണന്, മാസ്റ്റര്‍ അര്ജ്ജുന്, ശ്രീല നല്ലേടം, അശ്വതി കലാമണ്ഡലം, സിന്ധു പൂക്കാട്ടീരി, രാമകൃഷ്ണന്, വിജയന് വെള്ളിനേഴി, ഡോ. എന്‍ ശ്രീകുമാര്‍, ഗിരീഷ് പി നെടുങ്ങോട്ടൂര്‍, അനിയന് മാസ്റ്റര്‍ നെടുങ്ങോട്ടൂര്‍
എം.പി.എ. ലത്തീഫ്, ചാലിശ്ശേരി ഗോപിമാസ്റ്റര്‍, രാമകൃഷ്ണന് പൂക്കാട്ടേരി , സ്നേഹ സുനില്‍, ദിവ്യ ലക്ഷ്മി, വിനോദ് ബാലകൃഷ്ണന് എന്നിവരാണ് അഭിനേതാക്കള്‍.
സാജന് ആന്റണി ക്യാമറയും എഡിറ്റിംഗ് കെ എം ഷൈലേഷും ചെയ്യുന്നു. സരോജ ഉണ്ണിക്കൃഷ്ണന് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. അനൂപ് തോഴൂക്കരയുടേതാണ് വരികള്‍. പശ്ചാത്തലസംഗീതം ഒരുക്കുന്നത് വില്ല്യം ഫ്രാന്‍സിസ്.