Categories
Film News

ഓപ്പറേഷൻ ജാവ ട്രയിലർ പുറത്തിറക്കുന്നത് മലയാളത്തിലെ സൂപ്പർസ്റ്റാറുകൾ ചേർന്ന്

സെൻസറിംഗ് പൂർത്തിയാക്കി ഓപ്പറേഷൻ ജാവ ഫെബ്രുവരി 12ന് തിയേറ്ററുകളിലേക്കെത്തുകയാണ്. റിലീസിന് മുന്നോടിയായി സിനിമയുടെ ട്രയിലർ റിലീസ് ചെയ്യാൻ പ്ലാൻ ചെയ്യുകയാണ് അണിയറക്കാർ. മലയാളത്തിലെ സൂപ്പർസ്റ്റാർ കൂട്ടുകെട്ട് സിനിമയുടെ ട്രയിലർ റിലീസ് ചെയ്യുമെന്നറിയിച്ചിരിക്കുന്നു- മോഹൻലാൽ, മമ്മൂട്ടി, സുരേഷ്ഗോപി. ഫെബ്രുവരി 1ന് വൈകീട്ട് 6മണിക്ക സിനിമയുടെ ട്രയിലർ റിലീസ് ചെയ്യും. മുമ്പ് മലയാളത്തിലെ യുവതാരങ്ങളായ പൃഥ്വിരാജ്, മഞ്ജുവാര്യർ, കീർത്തി സുരേഷ്, കുഞ്ചാക്കോ ബോബൻ, നിമിഷ സജയൻ, ആസിഫ് അലി എന്നിവര്‍ ചേർന്നാണ് ടീസർ റിലീസ് ചെയ്തത്.

ഓപ്പറേഷൻ ജാവ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ തരുൺ മൂർത്തി ആണ്. പ്രൊമോകളും മറ്റും നൽകുന്ന സൂചനകൾ ഇൻവസ്റ്റിഗേറ്റീവ് ത്രില്ലര്‍ ആയിരിക്കും സിനിമയെന്നാണ്. വിനായകൻ, ബാലു വർഗ്ഗീസ്, ഷൈൻ ടോം ചാക്കോ, മാത്യു തോമസ്, ബിനു പപ്പു ഇർഷാദ്, ലുഖ്മാൻ, ധന്യ അനന്യ, മമിത ബൈജു, വിനീത കോശി, ജോണി ആന്‍റണി, പ്രശാന്ത് അലക്സാണ്ടർ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്നു.

അണിയറയിൽ ഫായിസ് സിദ്ദീഖ് സിനിമാറ്റോഗ്രഫി,എഡിറ്റിംഗ് നിഷാദ് യൂസഫ്, ജേക്ക്സ് ബിജോയ് സംഗീതം എന്നിവരാണ്. വി സിനിമാസ് ഇൻറർനാഷണൽ സിനിമ നിർമ്മിക്കുന്നു.