Categories
Film News

ഇൻവസ്റ്റിഗേഷൻ ത്രില്ലർ സിനിമ , ഓപ്പറേഷൻ ജാവ, ഫെബ്രുവരി 12ന് തിയേറ്ററുകളിലേക്ക്

വാസ്തവം, ഒരു കുപ്രസിദ്ധ പയ്യൻ തുടങ്ങിയ സിനിമകൾക്ക് ശേഷം വി സിനിമാസ് ഇന്‍റർനാഷണൽ ബാനറിൽ പത്മ ഉദയ് നിർമ്മിച്ചിരിക്കുന്ന സിനിമയാണ് ഓപ്പറേഷൻ ജാവ. നവാഗതനായ തരുൺ മൂർത്തി രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നു. ഫെബ്രുവരി 12ന് ചിത്രം തിയേറ്ററുകളിലേക്കെത്തുകയാണ്.

വിനായകൻ, ഷൈൻ ടോം ചാക്കോ, ബാലു വർഗ്ഗീസ്, ലുക്ക്മാൻ, ബിനു പപ്പു, ഇർഷാദ് അലി, പ്രശാന്ത് അലക്സാണ്ടർ, ദീപക് വിജയ്, പി ബാലചന്ദ്രൻ, ധന്യ അനന്യ, മമിത ബൈജു, മാത്യൂസ് തോമസ് എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇൻവസ്റ്റിഗേഷൻ ത്രില്ലർ ആയാണ് ചിത്രമൊരുക്കിയിരിക്കുന്നത്.

ഫായിസ് സിദ്ദീഖ് ഛായാഗ്രഹണവും എഡിറ്റിംഗ് നിഷാദ് യൂസഫും നിർവഹിച്ചിരിക്കുന്നു. ജോയ് പോളിന്‍റെ വരികള്‍ക്ക് ജേക്ക്സ് ബിജോയ് സംഗീതം നൽകിയിരിക്കുന്നു. ഡോൾബി അറ്റ്മോസ് 7.1 സൗണ്ട് മിക്സിംഗ് നിർവഹിച്ചിരിക്കുന്നത് വിഷ്ണു, ശ്രീ ശങ്കർ എന്നിവരാണ്.