Categories
Film News

ഓപ്പറേഷൻ ജാവ സീ കേരളത്തിൽ

സീ കേരളം ഓപ്പറേഷൻ ജാവ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയതായി നേരത്തെ അറിയിച്ചിരുന്നു. സീകേരളത്തിന്റെ ഓടിടി പ്ലാറ്റ്ഫോം സീ 5 ആണ് സ്ട്രീമിം​ഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. സിനിമയുടെ ടെലിവിഷൻ പ്രീമിയർ മെയ് 15ന് 7മണിക്ക് സീ കേരളത്തിൽ. മെയ് 14ന് ഒടിടി പ്ലാറ്റ്ഫോമിൽ എത്തുമെന്നാണ് അറിയുന്നത്.

നവാ​ഗതസംവിധായകനായ തരുൺ മൂർത്തി, ഓപ്പറേഷൻ ജാവ സൈബർ കുറ്റകൃത്യങ്ങളെ ആസ്പദമാക്കി ത്രില്ലിം​ഗ് സിനിമയായൊരുക്കിയിരിക്കുന്നു. 75​ദിവസത്തെ തിയേറ്റർ പ്രദർശനത്തിന് ശേഷമാണ് ഒടിടി പ്ലാറ്റ്ഫോമിലേക്കെത്തുന്നത്. ബാലു വർ​ഗ്​​ഗീസ്, ലുഖ്മാൻ, വിനായകൻ, ഇർഷാദ്, ഷൈൻ ടോം ചാക്കോ, ബിനു പപ്പു, ധന്യ അനന്യ, മമിത ബൈജു, വിനീത കോശി, പ്രശാന്ത് അലക്സാണ്ടർ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.

മറ്റു ഭാഷകളിലേക്കും ഓപ്പറേഷൻ ജാവ ഒരുക്കാനൊരുങ്ങുകയാണ്. രാജ് സക്കറിയ- സെലിബ്സ് ആന്റ് റെഡ് കാർപ്പറ്റ് ഹിന്ദി റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുകയാണ്.