അണിയറക്കാര്‍ നേരത്തെ അറിയിച്ചതനുസരിച്ച് ഓപ്പറേഷന് ജാവ ടീം ടീസര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. പൃഥ്വിരാജ്, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കുഞ്ചാക്കോ ബോബന്, നിമിഷ സജയന്, ആസിഫ് അലി എന്നിവര്‍ സോഷ്യല്‍മീഡിയ പേജിലൂടെ ടീസര്‍ റിലീസ് ചെയ്തു. 51സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസര്‍ നല്കുന്ന സൂചനകള്‍ ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ സിനിമയായിരിക്കുമെന്നാണ്.
ഓപ്പറേഷന് ജാവ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ തരുണ്‍ മൂര്‍ത്തി ആണ്. വിനായകന്, ബാലു വര്‍ഗ്ഗീസ്, ഇര്‍ഷാദ്, ഷൈന്‍ ടോം ചാക്കോ, മാത്യു തോമസ്, ബിനു പപ്പു, ലുക്ക്മാന്‍, ധന്യ അനന്യ, മമിത ബൈജു, വിനീത കോശി, ജോണി ആന്റണി, പ്രശാന്ത് അലക്സാണ്ടര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു. അണിയറക്കാര്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
അണിയറയില്‍ സിനിമാറ്റോഗ്രഫി ഫായിസ് സിദ്ദീഖ്, നിഷാദ് യൂസഫ് എഡിറ്റിംഗ്, ജേക്ക്സ് ബിജോയ് സംഗീതം, സൗണ്ട് ഡിസൈനര്‍മാര്‍ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍(സൗണ്ട് ഫാക്ടറി), കോസ്റ്റിയൂം ഡിസൈനര്‍ മഞ്ജുഷ രാധാകൃഷ്ണന്, ആര്‍ട്ട് ഡയറക്ടര്‍ രഞ്ജീവ് എന്നിവരാണ് അണിയറയില്‍.
ഓപ്പറേഷന് ജാവ നിര്‍മ്മിക്കുന്നത് വി സിനിമാസ് ഇന്റര്‍നാഷണല്‍ ആണ്. ഫ്രെബ്രുവരി 12ന് ചിത്രം റിലീസ് ചെയ്യാനിരിക്കുകയാണ്.