ഫെബ്രുവരി 12ന് ഓപ്പറേഷന് ജാവ റിലീസ് ചെയ്യുകയാണ്. ടീസര്‍ റിലീസ് തീയ്യതി അറിയിച്ചിരിക്കുകയാണ് അണിയറക്കാര്‍. ജനുവരി 20ന് വൈകീട്ട് 6മണിക്ക് ടീസര്‍ റിലീസ് ചെയ്യും. പൃഥ്വിരാജ്, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കുഞ്ചാക്കോ ബോബന്, നിമിഷ സജയന്, ആസിഫ് അലി എന്നിവര്‍ ചേര്ന്ന്ന ടീസര്‍ സോഷ്യല്‍മീഡിയയിലൂടെ റിലീസ് ചെയ്യും.
ഓപ്പറേഷന് ജാവ ടീം സിനിമയെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ നല്കുന്ന സൂചനകളനുസരിച്ച് സ്റ്റോറീസ് ഓഫ് അണ്‍സംഗ് ഹീറോസ്, ഒരു പോലീസ് കഥയാകുമിതെന്നാണ് സൂചനകള്‍. സിനിമ എഴുതി സംവിധാനം ചെയ്യുന്നത് നവാഗതനായ തരുണ്‍ മൂര്‍ത്തിയാണ്.
വിനായകന്, ബാലു വര്‍ഗ്ഗീസ്, ഇര്‍ഷാദ്, ബിനു പപ്പു, സുധി കൊപ്പ, ദീപക് വിജയന്, ലുക്മാന്, പി ബാലചന്ദ്രന്, ധന്യ അനന്യ, മമിത ബൈജു, പാര്‍വതി നേന മൗലി, പ്രശാന്ത് അലക്സാനണ്ടര് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. അണിയറയില്‍ ഫായിസ് സിദ്ദീഖ്, ക്യാമറ ചെയ്യുന്നു.
നിഷാദ് യൂസഫ് എഡിറ്റിംഗും, ജേക്ക്സ് ബിജോയ് സംഗീതവുമൊരുക്കുന്നു. സൗണ്ട് ഡിസൈനുകള്‍ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍(സൗണ്ട് ഫാക്ടറി), കോസ്റ്റിയൂം ഡിസൈനര്‍ മഞ്ജുഷ രാധാകൃഷ്ണന്, ആര്‍ട്ട് ഡയറക്ടര്‍ ദുന്ദു രഞ്ജീവ് രാധ എന്നിവരാണ് അണിയറയില്‍.
വി സിനിമാസ്, ടൊവിനോയുടെ ഒരു കുപ്രസിദ്ധ പയ്യന് നിര്‍മ്മിച്ച , ആണ് ഓപ്പറേഷന് ജാവ ഒരുക്കുന്നത്. ശ്രീ പ്രിയ കമ്പൈന്‍സ് സിനിമ അവതരിപ്പിക്കുന്നു.