Categories
Film News

ഓപ്പറേഷൻ ജാവ സ്ട്രീമിം​ഗ് അവകാശം സീ 5 സ്വന്തമാക്കി

75ദിവസത്തോളം വിജയകരമായി തിയേറ്ററുകളിൽ പ്രദർശിപ്പിച്ച ഓപ്പറേഷൻ ജാവ ഓടിടി പ്ലാറ്റ്ഫോമിലേക്കെത്തുകയാണ്. സീ കേരളയിലൂടെയാണ് സിനിമ റിലീസ് ചെയ്യുന്നത്. സീ കേരള സാറ്റലൈറ്റ് അവകാശവും സീ5 സ്ട്രീമിം​ഗ് അവകാശവും സ്വന്തമാക്കിയിരിക്കുകയാണ്. അടുത്തുതന്നെ ഓടിടി റിലീസ് തീയ്യതി പ്രഖ്യാപിക്കും.

നവാ​ഗതനായ തരുൺ മൂർത്തി സംവിധാനം ചെയ്ത സിനിമ സൈബർ കുറ്റകൃത്യങ്ങളെ ആസ്പ​ദമാക്കിയുള്ളതാണ്. വലിയ താരനിര ഒന്നും ഇല്ലാതെ തന്നെ കോവിഡ് മാനദണ്ഡങ്ങൾക്കിടയിലും ബോക്സോഫീസിൽ വൻവിജയം നേടാൻ സിനിമയ്ക്കായി. ബാലു വർ​ഗ്​ഗീസ്, ലുക്മാൻ, വിനായകൻ, ഇർഷാദ്, ഷൈൻ ടോം ചാക്കോ, ബിനു പപ്പു, ധന്യ അനന്യ, മമിത ബൈജു, വിനീത കോശി, ജോണി ആന്റണി, പ്രശാന്ത് അലക്സാണ്ടർ എന്നിവർ പ്രധാനകഥാപാത്രങ്ങളായെത്തി.