Categories
Film News

ഓപ്പറേഷൻ ജാവ ഒടിടി റിലീസ് തീയ്യതി പ്രഖ്യാപിച്ചു

ഓപ്പറേഷൻ ജാവ ഓടിടി പ്ലാറ്റ് ഫോമായ സീ5ലൂടെ റിലീസ് ചെയ്യുകയാണ്. മെയ് 9ന് ചിത്രം സീ5ലൂടെ സ്ട്രീമിം​ഗ് ചെയ്യുമെന്നറിയിച്ചിരിക്കുകയാണ്. നവാ​ഗത സംവിധായകൻ തരുൺ മൂർത്തി സംവിധാനം ചെയ്ത ഓപ്പറേഷൻ ജാവ സൈബർ കുറ്റകൃത്യങ്ങളെ ആസ്പദമാക്കിയുള്ളതാണ്. മുൻനിര താരങ്ങളില്ലാതെ തന്നെ കോവിഡ് കാലത്ത് ഏറെ ശ്രദ്ധ നേടാൻ സിനിമയ്ക്കായി. 75ദിവസത്തോളം വിജയകരമായി തിയേറ്ററുകളിൽ പ്രദർശനം നടത്തി. ബാലു വർ​ഗ്​ഗീസ്, ലുഖ്മാൻ, വിനായകൻ, ഇർഷാദ്, ഷൈൻ ടോം ചാക്കോ, ബിനു പപ്പു, ധന്യ അനന്യ, മമിത ബൈജു, വിനീത കോശി, പ്രശാന്ത് അലക്സാണ്ടർ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തി.

അതേ സമയം ഓപ്പറേഷൻ ജാവ ഹിന്ദിയിലേക്ക് ഒരുക്കുകയാണ്. രാജ് സക്കറിയാസ് , സെലിബ്സ് ആന്റ് റെഡ് കാർപറ്റ് റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കകുയാണ്. റീമേക്ക് വെർഷനെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വരാനിരിക്കുകയാണ്. മറ്റു ഭാഷകളിൽ നിന്നും ഓഫറുകൾ വന്നുകൊണ്ടിരിക്കുകയാണ്.