പുതുവത്സരദിനത്തില്‍ നിരവധി മലയാളസിനിമകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അവയിലൊന്നാണ് ഓപ്പറേഷന് ജാവ, പോലീസ് ചിത്രമാണെന്നാണ് ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ നല്കുന്ന സൂചനകള്‍. സ്റ്റോറീസ് ഓഫ് അണ്‍സങ് ഹീറോസ് എന്ന ടാഗ് ലൈനോടെയാണ് സിനിമയെത്തുന്നത്. വിനായകന്, ബാലു വര്‍ഗ്ഗീസ്, ഇര്‍ഷാദ്, ബിനു പപ്പു, സുധി കൊപ്പ, ദീപക് വിജയന്, ലുക്മാന്, പി ബാലചന്ദ്രന്, ധന്യ അനന്യ, മമിത ബൈജു, പ്രശാന്ത് അലക്സാണ്ടര്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളാകുന്നത്.
നവാഗതനായ തരുണ്‍ മൂര്‍ത്തി എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണിത്.
അണിയറയില്‍ ഫൈസല്‍ സിദ്ദീഖ് സിനിമാറ്റോഗ്രാഫി, ആന്റണി വര്‍ഗ്ഗീസിന്റെ ആനപ്പറമ്പിലെ വേള്‍ഡ്കപ്പ് എന്ന സിനിമയിലും ഇദ്ദേഹമാണ്, നിഷാദ് യൂസഫ് എഡിറ്റിംഗ്, ജേക്സ് ബിജോയ് സംഗീതം, സൗണ്ട് ഡിസൈനര്‍ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍, വസ്ത്രാലങ്കാരം മഞ്ജുഷ രാധാകൃഷ്ണന്, ആര്‍ട് ഡയറക്ടര്‍ ദുന്ദു രഞ്ജീവ് രാധ എന്നിവരാണുള്ളത്.
വി സിനിമാസ്, ഒരു കുപ്രസിദ്ധ പയ്യന് നിര്‍മ്മിച്ചവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.