Categories
Film News

ഓപ്പറേഷൻ ജാവ സംവിധായകന്റെ രണ്ടാമത് സിനിമ സൗദി വെള്ളക്ക

ഓപ്പറേഷൻ ജാവയ്ക്ക് ശേഷം സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന പുതിയ സിനിമയുടെ പോസ്റ്റർ പുറത്തുവിട്ടു. സൗദി വെള്ളക്ക എന്നാണ് സിനിമയുടെ പേര്. തരുൺ തന്നെയാണ് തിരക്കഥയും സംവിധാനവും ഒരുക്കുന്നത്. തൊണ്ടിമുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാ വിശ്വസിക്കുവോ തുടങ്ങിയ സിനിമകൾക്ക് ശേഷം ഉർവ്വശി തിയേറ്റേഴ്സ് ബാനറിൽ സന്ദീപ് സേനൻ സിനിമ നിർമ്മിക്കുന്നു.

സ്ത്രീകഥാപാത്രമാണ് സിനിമയിലെ കേന്ദ്രം. പുതുമുഖതാരം ദേവി വർമ്മ അവതരിപ്പിക്കുന്നു. ലുഖ്മാൻ, ബിനു പപ്പു, സുധി കൊപ്പ, എന്നിവർക്കൊപ്പം കൊച്ചിയിലെ പ്രശസ്ത ചവിട്ടുനാടകകലാകാരന്മരും സിനിമയിലെത്തുന്നു.

ശരൺ വെലായുധൻ – ഛായാ​ഗ്രഹണം, എഡിറ്റിം​ഗ് – നിഷാദ് യൂസഫ്, പാലി ഫ്രാൻസിസ്- സം​ഗീതം എന്നിവരാണ് അണിയറയിലെ പ്രമുഖർ.