Categories
Film News

ഓപ്പറേഷൻ ജാവ ക്ലീൻ യു സർട്ടിഫിക്കറ്റോടെ സെൻസറിംഗ് പൂർത്തിയാക്കി

ഓപ്പറേഷൻ ജാവ യു സര്‍ട്ടിഫിക്കറ്റോടെ സെന്‍സറിംഗ് പൂർത്തിയാക്കി. സിനിമ ഫെബ്രുവരി 12ന് റിലീസ് ചെയ്യാനിരിക്കുകയാണ്. നവാഗതനായ തരുൺ മൂർത്തി എഴുതി സംവിധാനം ചെയ്യുന്ന സിനിമ ഒരു ഇൻവസ്റ്റിഗേറ്റിവ് ത്രില്ലർ സിനിമയാണ്. വി സിനിമാസ് ഇന്‍റർനാഷണല്‍ സിനിമ നിര്‍മ്മിക്കുന്നു.

ഓപ്പറേഷൻ ജാവ ഒരുക്കിയിട്ടുള്ളത് യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ്. 51സെക്കന്‍റ് ദൈർഘ്യമുള്ള ഒരു ടീസർ അടുത്തിടെ റിലീസ് ചെയ്തിരുന്നു. വിനായകൻ, ബാലു വർഗ്ഗീസ്, ഷൈൻ ടോം ചാക്കോ, മാത്യു തോമസ്, ബിനു പപ്പു, ഇർഷാദ്, ലുക്മാൻ, ധന്യ അനന്യ, മമിത ബൈജു, വിനീത കോശി, ജോണി ആന്‍റണി, പ്രശാന്ത് അലക്സാണ്ടര്‍ എന്നിവർ പ്രധാനകഥാപാത്രങ്ങളായെത്തുന്നു.

അണിയറയിൽ ഛായാഗ്രാഹകനായി ഫായിസ് സിദ്ദീഖ്, ആനപ്പറമ്പിലെ വേൾഡ്കപ്പ്, വുൾഫ്, അടി തുടങ്ങിയ സിനിമകളുടേയും ഛായാഗ്രാഹകനാണ്. നിഷാദ് യൂസഫ് എഡിറ്റിംഗ്, ജേക്ക്സ് ബിജോയ് സംഗീതം, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ, കോസ്റ്റ്യൂം ഡിസൈനർ മഞ്ജുഷ രാധാകൃഷ്ണൻ, ആർട്ട് ഡയറക്ടർ ദുന്ദു രഞ്ജീവ് എന്നിവർ അണിയറയിലെത്തുന്നു.