Categories
Film News

മമ്മൂട്ടി ചിത്രം വൺ തിയേറ്ററിലേക്ക്

മമ്മൂട്ടിയുടെ പുതിയ സിനിമ വൺ റിലീസിന് തയ്യാറെടുക്കുകയാണ്. മാർച്ച് 26ന് സിനിമ തിയേറ്ററുകളിലേക്കെത്തുമെന്നറിയിച്ചിരിക്കുകയാണ് അണിയറക്കാര്‍. ചിറകൊടിഞ്ഞ കിനാവുകൾ ഫെയിം സന്തോഷ് വിശ്വനാഥ് ഒരുക്കുന്ന വൺ തിരക്കഥ ബോബി സഞ്ജയ് ടീമിന്‍റേതാണ്. പൊളിറ്റിക്കൽ സിനിമയാണിത്. കേരളമുഖ്യമന്ത്രി കടക്കൽ ചന്ദ്രനായി മമ്മൂട്ടിയെത്തുന്നു.

മമ്മൂട്ടിക്കൊപ്പം നീണ്ട താരനിര തന്നെ സിനിമയിലെത്തുന്നു. ജോജു ജോർജ്ജ്, നിമിഷ സജയൻ, മുരളി ഗോപി, രഞ്ജിത്, സുദേവ് നായർ, സുരേഷ് കൃഷ്ണ, സലീം കുമാർ, ശങ്കർ രാമകൃഷ്ണൻ, അലൻസിയർ ലേ ലോപസ്, മാമുക്കോയ, പി ബാലചന്ദ്രൻ, മാത്യു തോമസ്, പ്രേം കുമാർ, കൃഷ്ണ കുമാർ, ഇഷാനി കൃഷ്ണ തുടങ്ങിയവർ

വൈദി സോമസുന്ദരം സിനിമാറ്റോഗ്രഫിയും ഗോപി സുന്ദർ സംഗീതവുമൊരുക്കുന്നു. ശ്രീലക്ഷ്മി ആർ ഇച്ചായീസ് പ്രൊഡക്ഷൻസ് ബാനറില്‍ നിർമ്മിക്കുന്ന സിനിമ സെന്‍ട്രൽ പിക്ചേഴ്സ് റിലീസിനെത്തിക്കുന്നു.