Categories
Film News teaser

വണ്‍ ടീസര്‍: മമ്മൂട്ടി കേരള മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രനായി

മമ്മൂട്ടിയുടെ പുതിയ സിനിമ വണ്‍ ഏപ്രിലില്‍ റിലീസ് ചെയ്യുകയാണ്. സന്തോഷ് വിശ്വനാഥ്, ചിറകൊടിഞ്ഞ കിനാവുകള്‍ ഫെയിം സംവിധാനം ചെയ്യുന്ന സിനിമ പൊളിറ്റിക്കല്‍ ഡ്രാമയാണ്. ബോബി സഞ്ജയ് ടീം തിരക്കഥ ഒരുക്കുന്ന സിനിമ ഇച്ചായീസ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്നു. അണിയറക്കാര്‍ ഓണ്‍ലൈനിലൂടെ സിനിമയുടെ ടീസര്‍ പുറത്തിറക്കി. മമ്മൂട്ടി കടക്കല്‍ ചന്ദ്രന്‍ എന്ന കേരള മുഖ്യമന്ത്രിയായെത്തുന്നു.

ടീസറില്‍ മമ്മൂട്ടി മുഖ്യമന്ത്രിയായി ഉറച്ച തീരുമാനങ്ങളെടുക്കുന്നതും മറ്റുമാണുള്ളത്. സിനിമയില്‍ വലിയ ഒരു സഹതാരനിര തന്നെയെത്തുന്നു. മുരളി ഗോപി, നിമിഷ സജയന്‍, രഞ്ജിത്, മാത്യു തോമസ്, ഗായത്രി അരുണ്‍, ബാലചന്ദ്രമേനോന്‍, സുദേവ് നായര്‍, ജയന്‍ ചേര്‍ത്തല, ജോജു ജോര്‍ജ്ജ്, സുരേഷ് കൃഷ്ണ, സലീം കുമാര്‍, ശങ്കര്‍ രാമകൃഷ്ണന്‍, അലന്‍സിയര്‍ ലെ ലോപസ്, മാമുക്കോയ, ബാലാജി ശര്‍മ്മ എന്നിവരുമെത്തുന്നു.