മമ്മൂട്ടിയുടെ പുതിയ സിനിമ വണ്‍ ചിത്രീകരണം നടക്കുകയാണ്. സന്തോഷ് വിശ്വനാഥ്, ചിറകൊടിഞ്ഞ കിനാവുകള്‍ ഫെയിം സംവിധാനം ചെയ്യുന്നു. പൊളിറ്റിക്കല്‍ ഡ്രാമ തിരക്കഥ ഒരുക്കുന്നത് ബോബി സഞ്ജയ് ടീം ആണ്. ഇച്ചായീസ് പ്രൊഡക്ഷന്‍സ് സിനിമ നിര്‍മ്മിക്കുന്നു. മമ്മൂട്ടി ചീഫ് മിനിസ്റ്ററായാണ് സിനിമയില്‍ എത്തുന്നത്. കടക്കല്‍ ചന്ദ്രന് എന്നാണ് കഥാപാത്രത്തിന്റെ പേര്.
ചന്ദ്രന് ഒരു മുഴുവന്‍ സമയ രാഷ്ട്രീയക്കാരനാണ്. താഴെകിടയില്‍ നിന്നും പ്രവര്ത്തനമാരംഭിച്ചാണ് ഉയര്ച്ചയിലെത്തിയത്. പൊളിറ്റിക്കല്‍ വശത്തിനൊപ്പം തന്നെ ശക്തമായ കുടുംബബന്ധങ്ങളും കഥയില്‍ വരുന്നുണ്ട്. എങ്ങനെയാണ് ഒരു മാതൃകാമുഖ്യമന്ത്രി പ്രവര്‍ത്തിക്കേണ്ടതെന്നാണ് സിനിമ അവതരിപ്പിക്കുന്നത്.
ബോബി സഞ്ജയ് ടീം ആദ്യമായാണ് മമ്മൂക്കയ്ക്ക് തിരക്കഥ ഒരുക്കുന്നത്. കൂടാതെ മമ്മൂട്ടി രാഷ്ട്രീയക്കാരനായെത്തിയിട്ട് നാളെറെയായി. സിനിമയുടെ ഭാഗമായി ജോജു ജോര്‍ജ്ജ്, മുരളി ഗോപി, മാത്യു തോമസ്, ഗായത്രി അരുണ്‍, ബാലചന്ദ്രമേനോന്, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, സലീം കുമാര്‍, ശങ്കര്‍ രാമകൃഷ്ണന്, അലന്‍സിയര്‍ ലെ ലോപസ്, മാമുക്കോയ, ബാലാജി ശര്‍മ്മ എന്നിവരുമെത്തുന്നു.