Categories
Film News

വൺ ഹിന്ദി റീമേക്ക് അവകാശം സ്വന്തമാക്കി ബോണി കപൂർ

ബോളിവുഡ് നിർമ്മാതാവ് ബോണി കപൂർ മമ്മൂട്ടി ചിത്രം വൺ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നു. ഹിന്ദിയിലെ പ്രശസ്ത നടൻ മമ്മൂട്ടി കഥാപാത്രം അവതരിപ്പിക്കാൻ സമീപിച്ചതായും വാർത്തകളുണ്ട്.

അടുത്തായി ബോണി കപൂർ നിരവധി ഹിറ്റ് സിനിമകൾ റീമേക്ക് ചെയ്തിട്ടുണ്ട്. അടുത്തായി ചെയ്തത് പിങ്ക് എന്ന ഹിന്ദി ചിത്രം തമിഴിൽ നേർക്കൊണ്ട പറവൈ എന്ന പേരിലും തെലു​ഗിൽ വക്കീൽ സാബ് എന്ന പേരിലും. ഉദയനിധി സ്റ്റാലിനൊപ്പം ആർട്ടിക്കൾ 15 തമിഴ് വെർഷൻ നിർമ്മിക്കുന്നതും ഇദ്ദേഹമാണ്. അജിത് ചിത്രം വാലിമൈ നിർമ്മിക്കുന്നതും ബോണി കപൂർ ആണ്.

സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത വൺ തിരക്കഥ ഒരുക്കിയത് ബോബി സഞ്ജയ് ടീമാണ്.