ബിജു മേനോന്റെ പുതിയ സിനിമ ആദ്യരാത്രി തിയേറ്ററുകളിലേക്കെത്തുകയാണ്. സിനിമയില്‍ നിന്നുള്ള ആദ്യഗാനം ഓണ്‍ലൈനില്‍ റിലീസ് ചെയ്തിരിക്കുകയാണ്. ഓണവില്ലേ എന്ന ഗാനത്തിന്റെ വരികള്‍ ഡിബി അജിത്കൂമാര്‍, സംഗീതം നല്‍കിയിരിക്കുന്നത് ബിജിബാല്‍ ആണ്. ആദ്യരാത്രി ബിജുമേനോന് ജിബു ജേക്കബ് ടീം കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന സിനിമയാണ്. ഇരുവരുടേയും മുന്‍ചിത്രം വെള്ളിമൂങ്ങ പോലെതന്നെ പുതിയ സിനിമയും മുഴുനീള എന്റര്ടെയ്നര് ആയിരിക്കും.
ഷാരിസ് മുഹമ്മദ്, ക്വീന്‍ ഫെയിം ജെബിന് ജോസഫ് ആന്റണി എന്നിവര്‍ ഒരുമിച്ചാണ് തിരക്കഥ. അജു വര്‍ഗ്ഗീസ്, തണ്ണീര്‍മത്തന്‍ദിനങ്ങള്‍ ഫെയിം അനശ്വരരാജന് എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു. വിജയാരാഘവന്‍, പോളി വില്‍സണ്‍, ശ്രീലക്ഷ്മി, മനോജ് ഗിന്നസ്, സര്‍ജാനോ ഖാലിദ്, ബിജു സോപാനം, അല്‍ത്താഫ്, ചെമ്പില്‍ അശോകന് എന്നിവരും സഹതാരങ്ങളായെത്തുന്നു.
അണിയറയില്‍ സാദിഖ് കബീര്‍ ക്യാമറമാന്, സംഗീതം ബിജിബാല്‍, സൂരജ് ഇഎസ് എഡിറ്റിംഗ് എന്നിവരാണുള്ളത്. സെന്‍ട്രല്‍ പിക്ചേഴ്സ് സിനിമ നിര്‍മ്മിച്ച് അവതരിപ്പിക്കുന്നു.