Categories
Film News

ഓണ്‍ എയര്‍: ജോഷിയുടെ അടുത്ത സിനിമയില്‍ ദിലീപ് ജേര്‍ണലിസ്റ്റ് ആയെത്തുന്നു

പ്രശസ്ത സംവിധായകന്‍ ജോഷിയ്‌ക്കൊപ്പം ദിലീപ് പുതിയ സിനിമ ചെയ്യുന്നുവെന്ന് നേരത്തെ അറിയിച്ചിരുന്നു. ഓണ്‍ എര്‍ എന്നാണ് ചിത്രത്തിന്റെ പേര് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മീഡിയ ബേസ്ഡ് ഫിലിം ആയിരിക്കും ചിത്രമെന്നും ദിലീപ് ചിത്രത്തില്‍ ഒരു ജേര്‍ണലിസ്റ്റ് ആയെത്തുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. സംവിധായകന്റെ തന്നെ സൂപ്പര്‍ഹിറ്റ് സിനിമ റണ്‍ ബേബി റണ്‍ ലൈനിലുള്ള സിനിമയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അരുണ്‍, നിരഞ്ജന്‍ എന്നീ നവാഗതരാണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. സജിന്‍ ജാഫര്‍, ആസിഫ് അലിയെ പ്രൊഡക്ഷന്‍ സംരംഭങ്ങളില്‍ അസോസിയേറ്റ് ചെയ്തിരുന്ന ജാഫര്‍ പ്രൊഡക്ഷന്‍സ് എന്ന ബാനറില്‍ സ്വന്തമായി ഈ ചിത്രം നിര്‍മ്മിക്കുന്നു.

ജോഷി പൊറിഞ്ചു മറിയം ജോസ് എന്ന സിനിമയിലൂടെ വമ്പന്‍ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. അടുത്തിടെ സിനിമ 100ദിവസത്തെ തിയേറ്റര്‍ പ്രദര്‍ശനം പൂര്‍ത്തിയാക്കിയിരുന്നു.

ഓണ്‍ എയര്‍, ദിലീപിനൊപ്പമുള്ള പുതിയ സിനിമയും ഒരു എന്റര്‍ടെയ്‌നര്‍ ആയിരിക്കും. ഇരുവരും മുമ്പ് ലയണ്‍, ജൂലൈ4, ട്വന്റി20, റണ്‍വെ, അവതാരം എന്നീ സിനിമകൡ ഒന്നിച്ചിരുന്നു.

ഇരുവരുടേയും സൂപ്പര്‍ഹിറ്റ് സിനിമ റണ്‍വേയ്ക്ക് സ്വീക്കല്‍ എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ല.