സംവിധായകന് ഒമര്‍ ലുലുവിന്റെ പുതിയ സിനിമ ധമാക്ക റിലീസ് ചെയ്യാനൊരുങ്ങുകയാണ്. നവംബര്‍ 28ന് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറക്കാര്‍. പ്രശസ്തരായവരും, ചെറുപ്പക്കാരും അടങ്ങിയതാണ് ചിത്രത്തിലെ താരനിര. അരുണ്‍ കുമാര്‍, ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തിലെ ബാലതാരമായി ശ്രദ്ധേയനായി, നായകനായെത്തുന്നു. പോപുലര്‍ സൗത്ത് ഇന്ത്യന്‍ താരം നിക്കി ഗല്‍റാണി നായികയായെത്തുന്നു.
ധമാക്ക കഥ ഒമര്‍ ലുലു തന്നെയാണ്. തിരക്കഥയും സംഭാഷണങ്ങളും സാരംഗ് ജയപ്രകാശ്, വേണു ഒവി, കിരണ്‍ ലാല്‍ എന്നിവര്‍ ചേര്‍ന്നൊരുക്കിയിരിക്കുന്നു. മുഴുനീള കോമഡി എന്റര്ടെയ്നര് ആയിരിക്കും ചിത്രമെന്നാണ് അണിയറയില്‍ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍.
ധമാക്കയില്‍ പ്രശസ്ത താരങ്ങളായ മുകേഷ്, ഉര്‍വ്വശി എന്നിവര്‍ എത്തുന്നു. നേഹ സക്സേന, നൂറിന് ഷെരീഫ്, ശാലിന് സോയ, സാബുമോന് അബ്ദുസമജ്, ഹരീഷ് കണാരന്, ധര്മ്മജന് ബോള്‍ഗാട്ടി, എന്നിവരും സഹതാരങ്ങളായെത്തുന്നു. സിനോജ് പി അയ്യപ്പന് സിനിമാറ്റോഗ്രാഫി, ഗോപി സുന്ദര്‍ സംഗീതം, ദിലീപ് ഡെന്നീസ് എഡിറ്റിംഗ് എന്നിവരാണ് അണിയറയിലുള്ളത്.
ഗുഡ്ലൈന്‍ പ്രൊഡക്ഷന്‍സ് ബാനറില്‍ എംകെ നാസര്‍ ചിത്രം നിര്‍മ്മിക്കുന്നു.