Categories
Film News

ഒമര്‍ ലുലു മമ്മൂട്ടിയ്‌ക്കൊപ്പം ഒരു മാസ് എന്റര്‍ടെയ്‌നര്‍ ഒരുക്കുന്നു

മമ്മൂട്ടിയുടെ ഒമര്‍ ലുലുവും പുതിയ സിനിമയ്ക്കായി ഒന്നിക്കുന്നുവെന്ന നേരത്തെയും വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോള്‍ പ്രൊജക്ട് യാഥാര്‍ത്ഥ്യമാകുന്നുവെന്ന സൂചനകളാണ് ലഭ്യമാവുന്നത്. ഒമര്‍ ഫേസ്ബുക്ക് ചാറ്റിലൂടെ നല്‍കിയ സൂചനകളാണ്. മുഴുനീള മാസ് എന്റര്‍ടെയ്‌നറായിരിക്കും സിനിമയെന്നുമുള്ള സൂചനകളും സംവിധായകന്‍ നല്‍കുന്നു. ഡെന്നീസ് ജോസഫ് സിനിമയ്ക്കായി തിരക്കഥ ഒരുക്കികൊണ്ട് ഒരു തിരിച്ചുവരവിനൊരുങ്ങുന്നു.

ഒമര്‍ ലുലുവിന്റെ മുന്‍സിനിമകളായ – ഹാപ്പി വെഡ്ഡിംഗ്, ചങ്ക്‌സ്, ഒരു അഡാര്‍ ലവ്, ധമാക്ക എല്ലാം തന്നെ യൂത്ത്ഫുള്‍ എന്റര്‍ടെയ്‌നേഴ്‌സ് ആയിരുന്നു. മമ്മൂട്ടി ചിത്രം തീര്‍ത്തും വ്യത്യസ്തമായിരിക്കുമെന്നും ഡെന്നീസ് ജോസഫിനെ പോലെ ശ്രദ്ധേയനായ തിരക്കഥാകൃത്തിനൊപ്പമെത്തുന്നത് ഒമറിന് സഹായകമാകുമെന്നുമാണ് കരുതുന്നത്.

എണ്‍പതുകളിലേയും തൊണ്ണൂറുകളിലേയും ശ്രദ്ധേയ സിനിമകളുടെ തിരക്കഥാക്കൃത്തായിരുന്നു ഡെന്നീസ് ജോസഫ്. മമ്മൂട്ടിയുടെ ബ്ലോക്ക് ബസ്റ്റര്‍ ചിത്രങ്ങളായ ന്യൂഡല്‍ഹി, നിറക്കൂട്ട്, കോട്ടയം കുഞ്ഞച്ചന്‍, നായര്‍ സാബ് എന്നീ ചിത്രങ്ങളും, മോഹന്‍ലാല്‍ ചിത്രങ്ങളായ രാജാവിന്റെ മകന്‍, ഭൂമിയിലെ രാജാക്കന്മാര്‍, നമ്പര്‍ 20 മദ്രാസ് മെയില്‍ എന്നിവയും ഇദ്ദേഹത്തിന്റെ തിരക്കഥകളായിരുന്നു. അവസാനമായൊരുക്കിയത് മോഹന്‍ലാല്‍ സിനിമ ഗീതാഞ്ജലി ആണ്.