Categories
Film News

ഒമര്‍ ലുലു- ബാബു ആന്റണി സിനിമ പവര്‍സ്റ്റാര്‍ ആക്ഷന്‍ ത്രില്ലര്‍ ആയിരിക്കും

സംവിധായകന്‍ ഒമര്‍ ലുലു ബാബു ആന്റണിയെ നായകനായിക്കി ഒരുക്കുന്ന പുതിയ സിനിമയാണ് പവര്‍സ്റ്റാര്‍. പ്രശസ്ത തിരക്കഥാക്കൃത്ത് ഡെന്നീസ് ജോസഫ് തിരക്കഥ ഒരുക്കുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം അദ്ദേഹം സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. സംവിധായകന്റെ മുന്‍ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി പവര്‍സ്റ്റാര്‍ ഒരു മുഴുനീള മാസ് എന്റര്‍ടെയ്‌നര്‍ ആയിരിക്കും.

ബാബു ആന്റണിക്കൊപ്പം ബാബുരാജ്, റിയാസ് ഖാന്‍, അബു സലീം എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. ആക്ഷന്‍രംഗങ്ങളില്‍ തിളങ്ങുന്ന താരങ്ങളാണ് ഇവരെല്ലാം. അതുകൊണ്ട തന്നെ ഒരു ആക്ഷന്‍ത്രില്ലര്‍ സിനിമയായിരിക്കും പവര്‍സ്റ്റാര്‍ എന്ന് ഊഹിക്കാം. സംവിധായകന്‍ ഒമര്‍ ലുലു ബോളിവുഡ് താരം ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുമെന്ന് അറിയിച്ചിരുന്നു. നായിക ആരാണെന്ന് അറിയിച്ചിട്ടില്ല.

മയക്കുമരന്നു മാഫിയയുമായി ബന്ധപ്പെട്ട സിനിമയുടെ ചിത്രീകരണം മാംഗ്ലൂര്‍, കൊച്ചി, കാസര്‍ഗോഡ് എന്നിവിടങ്ങളിലായാണ് നടക്കുക. ഒക്ടോബറില്‍ ചിത്രീകരണം തുടങ്ങാനാണ് പ്ലാന്‍ ചെയ്യുന്നത്.