സംവിധായകന് ഷാഫിയുടെ പുതിയ സിനിമ ചില്‍ഡ്രന്‍സ് പാര്‍ക്കിലെ രണ്ടാമത്തെ ഗാനം ഓണ്‍ലൈനിലൂടെ റിലീസ് ചെയ്തിരിക്കുകയാണ്. ആസിഫ് അലി തന്റെ സോഷ്യല്പേജിലൂടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. ഓമനത്തിങ്കള്‍ എന്നു തുടങ്ങുന്ന ഗാനം അരുണ്‍ രാജ് സംഗീതം നല്കിയിരിക്കുന്നു. ബി കെ ഹരിനാരായണന്റെ വരികള്‍ ആലപിച്ചിരിക്കുന്നത് കാര്‍ത്തിക്, മൃദുല വാര്യര്‍ എന്നിവര്‍ ചേര്‍ന്നാണ്.
റാഫി തിരക്കഥ ഒരുക്കുന്ന ഫണ്‍ ഫ്ലിക്കാണ് ചില്‍ഡ്രന്‍സ് പാര്‍ക്ക്. ഷറഫുദ്ദീന്, വിഷ്ണു ഉണ്ണികൃഷ്ണന്, ക്വീന്‍ ഫെയിം ധ്രുവന് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മൂന്നു നായികമാരും ചിത്രത്തിലുണ്ട്, മാനസ രാധാകൃഷ്ണന്, ഗായത്രി സുരേഷ്, സൗമ്യ മേനോന് എന്നിവര്‍. ആക്ഷനും ത്രില്ലും നിറഞ്ഞ മുഴുനീള കോമഡി സിനിമയായിരിക്കുമിതെന്നാണ് ട്രയിലര്‍ നല്കുന്ന സൂചന.
സഹതാരങ്ങളായി പ്രശസ്ത താരം മധു, ഹരീഷ് കണാരന്, റാഫി, ധര്മ്മജന് ബോള്‍ഗാട്ടി, ശ്രീജിത് രവി, ശിവജി ഗുരുവായൂര്‍, നോബി, ബേസില്‍ എന്നിവരുമുണ്ട്. ഫൈസല്‍ അലി സിനിമാറ്റോഗ്രാഫി ചെയ്യുന്ന സിനിമയില്‍ എഡിറ്റിംഗ് വി സാജന് ചെയ്യുന്നു. രൂപേഷ് ഓമന, മിലന് ജലീല്‍ എന്നിവര്‍ ചേര്‍ന്ന് കൊച്ചിന് ഫിലിംസിന്റെ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു.