Categories
Film News

ഓള് : മണിയറയിലെ അശോകനിലെ മനോഹരമായ മെലഡി ഗാനം

മണിയറയിലെ അശോകന്‍ അണിയറക്കാര്‍ പുതിയ ഗാനം ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. ഓള് എന്ന മെലഡി ഗാനം ആലപിച്ചിരിക്കുന്നത് സിദ് ശ്രീറാം ആണ്. ശ്രീഹരി കെ നായര്‍ സംഗീതം നല്‍കിയിരിക്കുന്നു. ഗാനത്തിന്റെ വരികള്‍ ഒരുക്കിയിരിക്കുന്നത് സിനിമയുടെ സംവിധായകന്‍ ഷംസു സായ്ബ തന്നെയാണ്. അടുത്തിടെ ചിത്രത്തിലെ പെയ്യും നിലാവ് എന്ന റൊമാന്റിക് ഗാനം റിലീസ് ചെയ്തിരുന്നു. കെഎസ് ഹരിശങ്കര്‍ ആലപിച്ച ഗാനത്തിന് വന്‍വരവേല്പാണ് സംഗീതപ്രേമികള്‍ നല്‍കിയത്.

മണിയറയിലെ അശോകനില്‍ ജാക്കബ് ഗ്രിഗറി, നായകനായെത്തുന്നു. ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കിയിരിക്കുന്ന റൊമാന്റിക് കോമഡി സിനിമയാണിത്. അനുപമ പരമേശ്വരന്‍, അനു സിതാര, ശ്രിത ശിവദാസ്, നയന എല്‍സ, ഷൈന്‍ ടോം ചാക്കോ, കൃഷ്ണ ശങ്കര്‍ എന്നിവര്‍ സഹതാരങ്ങളായെത്തുന്നു. സണ്ണി വെയ്ന്‍ സിനിമ അതിഥി വേഷം ചെയ്യുന്നു.

വിനീത് കൃഷ്ണന്‍ തിരക്കഥ ഒരുക്കിയിരിക്കുന്നു. സിനിമാറ്റോഗ്രാഫി സജാദ് കാക്കു. ദുല്‍ഖര്‍ സല്‍മാന്‍, ജാക്കബ് ഗ്രിഗറി എന്നിവര്‍ ചേര്‍ന്ന് സിനിമ നിര്‍മ്മിച്ചിരിക്കുന്നു. ഔദ്യോഗികമായി അണിയറക്കാര്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സിനിമ ആഗസ്റ്റ് 31ന് നെറ്റ്ഫ്‌ലിക്‌സിലൂടെ റിലീസ് ചെയ്യുമെന്നാണറിയുന്നത്.