മമ്മൂട്ടി സെയ്ഫ് സിനിമയുടെ ട്രയിലര്‍ റിലീസ് ചെയ്തു. പൊളിറ്റിക്കല്‍ ആക്ഷന്‍ ചിത്രമാണിതെന്നാണ് ട്രയിലര്‍ നല്കുന്ന സൂചന. അനുശ്രീ, സിജു വില്‍സണ്‍, അപര്‍ണ്ണ ഗോപിനാഥ്, പ്രശാന്ത് അലക്സ്, എന്നിവര്‍ അഭിനയിക്കുന്ന സെയ്ഫ് ചെയ്ഞ്ച് ബിഗിന്‍സ് ഹിയര്‍ എന്ന ടാഗ് ലൈനോടെയാണ് എത്തുന്നത്. പൊളിറ്റിക്കല്‍ ത്രില്ലര്‍ ആയിട്ടുള്ള ചിത്രത്തിലെ അനുശ്രീയുടെ കഥാപാത്രം ബോള്‍ഡ് ആയിട്ടുള്ളതാണ്.
അപര്‍ണ്ണ ഗോപിനാഥ് ഐപിഎസ് ഓഫീസറായാണ് എത്തുന്നത്. ഹൈ പ്രൊഫൈല്‍ കേസന്വേഷണവുമായാണ് താരമെത്തുന്നത്.
സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ഷാജി പാലാരിമംഗലമാണ്. പ്രദീപ് കാളിപുരയത്തിന്റേതാണ് സംവിധാനം. സര്‍ജു, ഷാജി പാലാരിമംഗലവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.കൊച്ചിയിലാണ് ചിത്രത്തിന്റെ പ്രധാനലൊക്കേഷന്‍.
കൃഷ്ണ,ദിവ്യ പിള്ള, വിദ്യ വിജയ്, ഷെറിന് ഷാജി, ഊര്‍മ്മിള ഉണ്ണി, ജോസഫ് സാവ്യോ, ഹരീഷ് പേരടി, ഷിബ്ല,അഞ്ജലി നായര്‍, പ്രസാദ് കണ്ണന്, ആന്‍ ബഞ്ചമിന്, പ്രിയങ്ക എന്നിവരും സഹതാരങ്ങളായെത്തുന്നു. അരുണ്‍ ആലാട്ടിന്റേതാണ് ഗാനങ്ങള്‍, രാഹുല്‍ സുബ്രഹ്മണ്യം ഈണം നല്കിയിരിക്കുന്നു.