പ്രശസ്ത സംവിധായകന് ലാല്‍ മകന് ജൂനിയര്‍ ലാല്‍ എന്നിവര്‍ ചേര്‍ന്ന് ഒരുക്കുന്ന സുനാമി എന്ന ചിത്രത്തിലെ പ്രൊമോഗാനം പുറത്തിറക്കി. സമാഗരിസ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഇന്നസെന്റും സംഘവുമാണ്.
ഇന്നസെന്റിനൊപ്പം ലാല്‍,മുകേഷ്, സുരേഷ് കൃഷ്ണ, അജു വര്‍ഗ്ഗീസ്, ബാലു, ഉണ്ണി കാര്ത്തികേയന്, നേഹ എസ് നായര്‍ എന്നിവരാണുള്ളത്. ഗാനത്തിന്റെ വരികള്‍ ലാല്‍ ഒരുക്കിയിരിക്കുന്നു.
പാണ്ട ഡാഡ് പ്രൊഡക്ഷന്‍സ് ബാനറില്‍ അലന് ആന്റണി നിര്‍മ്മിച്ചിരിക്കുന്ന സിനിമ ഫാമിലി എന്റര്ടെയ്നര് ആണ്. ലാല്‍ ആണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
ഇന്നസെന്റ്, മുകേഷ് അജു വര്‍ഗ്ഗീസ്, ബാലു വര്‍ഗ്ഗീസ്, സുരേഷ് കൃഷ്ണ, ആരാധന ആന്‍, അരുണ്‍ ചെറുകാവില്‍, ദേവി അജിത്, നിഷ മാത്യു, വത്സല മേനോന്, സിനോജ് വര്‍ഗ്ഗീസ്, സ്മിനു എന്നിവര്‍ ചിത്രത്തിലെത്തുന്നു. തൃശ്ശൂര്‍, എറണാകുളം എന്നിവിടങ്ങളിലായി ചിത്രീകരിച്ചിരിക്കുന്ന സിനിമയുടെ ഛായാഗ്രഹണം അലക്സ് ജെ പുളിക്കല്‍, എഡിറ്റിംഗ് രതീഷ് രാജ്, സംഗീതം യക്സന്‍ ഗാരി പെരേര, നേഹ എസ് നായര്‍ ടീം ചേര്‍ന്നൊരുക്കുന്നു.