Categories
Film News

കീര്‍ത്തിസുരേഷ് തലൈവര്‍ 168ല്‍ ഔദ്യോഗിക അറിയിപ്പെത്തി

തലൈവര്‍ 168 അണിയറക്കാര്‍ താരങ്ങളെ തീരുമാനിക്കുന്നത് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. അടുത്ത് തന്നെ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. ശിവ സംവിധാനം ചെയ്യുന്ന രജനീകാന്ത് സിനിമ നിര്‍മ്മിക്കുന്നത് സണ്‍ പിക്‌ചേഴ്‌സ് ആണ്. കഴിഞ്ഞ ദിവസം കീര്‍ത്തി സുരേഷ് ചിത്രത്തിന്റെ ഭാഗമായെത്തുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയുണ്ടായി. സൂപ്പര്‍സ്റ്റാറിന്റെ ജോഡിയായാണോ എത്തുകയെന്നത് വ്യക്തമാക്കിയിട്ടില്ല. പ്രശസ്ത താരങ്ങളായ മീന, ഖുശ്ബു സുന്ദര്‍ എന്നിവരും ചിത്രത്തിന്റെ ചര്‍ച്ചകളില്‍ വന്നിരുന്നു.

കീര്‍ത്തി ചിത്രത്തിന്റെ ഭാഗമായെത്തുന്നുവെന്ന പ്രഖ്യാപനത്തിനും ശേഷം താരം ട്വിറ്ററില്‍ കുറിച്ചത്,
തന്റെ യാത്രയിലെ മാജിക്കല്‍ മൈല്‍സ്റ്റോണ്‍ അറിയിക്കുന്നതില്‍ വളരെ സന്തോഷമുണ്ടെന്നാണ്.

തലൈവര്‍ 168 ഗ്രാമീണപശ്ചാത്തലത്തിലുള്ള കഥയാണ് പറയുന്നത്. സംവിധായകന്‍ ശിവയുടെ ബ്ലോക്ക്ബസ്റ്റര്‍ സിനിമ വിശ്വാസം പോലെ തന്നെ. കൊമേഡിയന്‍ സൂരി, പ്രകാശ് രാജ് എന്നിവരാണ് മറ്റു താരങ്ങള്‍. അണിയറയില്‍ വിശ്വാസം ടീം തന്നെ എത്തുമെന്നാണ് വിവരങ്ങള്‍. സംഗീതസംവിധായകന്‍ ഇമ്മന്‍,ക്യാമറ വെട്രി, എഡിറ്റര്‍ റൂബന്‍ എന്നിവര്‍.