Categories
Film News

നൈല ഉഷ ലൂസിഫറില്‍, ക്യാരക്ടര്‍ പോസ്റ്റര്‍ കാണാം

ലൂസിഫര്‍ പ്രൊമോഷന്റെ ഭാഗമായുള്ള ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസിംഗില്‍ പുതുതായി എത്തിയിരിക്കുന്നത് നൈല ഉഷയുടെ പോസ്റ്റര്‍. അരുന്ധതി എന്ന കഥാപാത്രമായാണ് താരമെത്തുന്നത്. അവരുടെ കഥാപാത്രത്തിന്റെ സ്‌റ്റൈലില്‍ നിന്നും അവര്‍ ഒരു കോപ്പറേറ്റ് ഓഫീസറാണെന്നാണ് മനസ്സിലാകുന്നത്.

ലൂസിഫര്‍ മോഹന്‍ലാല്‍ നായകവേഷം ചെയ്യുന്ന സിനിമ ഈ മാസം അവസാനം റിലീസ് ചെയ്യുകയാണ്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. മാസ് പൊളിറ്റിക്കല്‍ എന്റര്‍ടെയ്‌നര്‍ ആണ് സിനിമ. മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന രാഷ്ട്രീയക്കാരനായാണ് സിനിമയിലെത്തുന്നത്. ലൂസിഫറിന്റെ ഭാഗമായി വലിയ താരനിരതന്നെയുണ്ട്. ടൊവിനോ തോമസ്, വിവേക് ഒബ്‌റോയ്, ഇന്ദ്രജിത് സുകുമാരന്‍, മഞ്ജു വാര്യര്‍, എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്നു.

സഹതാരങ്ങളായി ബാല, കലാഭവന്‍ ഷാജോണ്‍, സാനിയ അയ്യപ്പന്‍, സായ് കുമാര്‍, നന്ദു, ജോണ്‍ വിജയ്, സച്ചിന്‍, ഫാസില്‍,ഷോണ്‍ റോമി, ജിജു ജോണ്‍, ബൈജു, സുരേഷ് ചന്ദ്രമേനോന്‍, ശിവജി ഗുരുവായൂര്‍, അനീഷ് ജി മേനോന്‍,കൈനകരി തങ്കരാജ് എന്നിവരുമുണ്ട്. മോഹന്‍ലാലിന്റെ ആശിര്‍വാദ് സിനിമാസ് സിനിമ നിര്‍മ്മിക്കുന്നത്.
സിനിമയുടെ റിലീസിംഗ് ഈ മാസാവസാനം ഉണ്ടാകുമെന്നാണ് റി്‌പ്പോര്‍ട്ടുകളെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.