Categories
Film News

ഞാൻ പ്രകാശന്റെ വിജയക്കുതിപ്പ് തുടരുന്നു; വീണ്ടും ‍ടീസറൊരുക്കി അണിയറപ്രവർത്തകർ; വീഡിയോ കാണാം

ഫഹദിന്റെ മാജിക്കിൽ ഹിറ്റായ പുത്തൻ ചിത്രമാണ് ഞാൻ പ്രകാശൻ എന്ന ചിത്രം, നീണ്ട പതിനാറ് വർഷങ്ങൾ്ക്ക് ശേഷം ശ്രീനിവാസനും സത്യൻ അന്തിക്കാടും  ഒരുമിച്ച ചിത്രത്തിന് വൻസ്വീകരണമാണ് ലഭിച്ചിരിയ്ക്കുന്നത് .
ചിത്രം ഇപ്പോഴും മികച്ച പ്രേക്ഷക പിന്തുണ നേടി തിയേറ്ററിൽ മുന്നേറുകയാണ് . ശ്രീനിവാസന്റെ തിരക്കഥയും , സത്യൻ അന്തിക്കാടിന്റെ സംവിധാനവും ഫഹദിന്റെ മികവാർന്ന അഭിനയവും ചേർന്നപ്പോൾ പുറത്ത് വന്നത് മികച്ചൊരു സിനിമയാണ് .
ചിത്രത്തിന്റെ മുപ്പതാം  ദിനത്തോട് അനുബന്ധിച്ച് വീണ്ടും പ്രത്യേക ടീസർ ഒരുക്കിയിരിയ്ക്കുകയാണ് ചിത്രത്തിന്റെ അണിയറക്കാർ .

പി ആർ പ്രകാശായി അതി ഗംഭീര പ്രകടനമാണ് ഫഹദ്ചിത്രത്തിൽ കാഴ്ച്ച വച്ചിരിക്കുന്നത് . നിഖിലാ വിമലാണ് ചിത്രത്തിൽ നായികയായെത്തുന്നത് ..
സത്യൻ അന്തിക്കാടിന്റെ ചിത്രത്തിൽ രണ്ടാമത്തെ തവണയാണ് ഫഹദെത്തുന്നത് , ഒരു ഇന്ത്യൻ പ്രണയ കഥയിലാണ് ഇതിന് മുൻപ് ഫഹദെത്തിയത്.  ഫീൽഗുഡ് ചിത്രമാണ് ഫഹദ് നായകനായെത്തിയ ഞാൻ പ്രകാശൻ .