ടീസറിന്റെ ഗംഭീരവിജയത്തിനു ശേഷം അമ്പിളി അണിയറക്കാര്‍ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറക്കിയിരിക്കുകയാണ്.ദുല്‍ഖര്‍ സല്മാന് തന്റെ സോഷ്യല്‍മീഡിയ പേജിലൂടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. ഞാന്‍ ജാക്ക്സണ് അല്ലട പാടിയിരിക്കുന്നത് ആന്റണി ദാസന് ആണ്. വിഷ്ണു വിജയന് ആണ് പാട്ട് കമ്പോസ് ചെയ്തിരിക്കുന്നത്. വരികള്‍ വിനായക് ശശികുമാര്‍ എഴുതിയിരിക്കുന്നു.
ഗപ്പി സംവിധായകന് ജോണ്‍ പോള്‍ ജോര്‍ജ്ജിന്റെ രണ്ടാമത്തെ സിനിമയാണ് അമ്പിളി. സൗബിന് ഷഹീര്‍ സിനിമയിലെ നായകനാകുന്നു. നസ്രിയ നസീമിന്റെ സഹോദരന് നവീന്‍ നസീം, പുതുമുഖം തന്വി റാം എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്നു.
റിപ്പോര്‍ട്ടുകളനുസരിച്ച് അമ്പിളി ഒരു റോഡ് ഫിലിം ആണ്. വിവിധ സംസ്ഥാനങ്ങളിലായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ശരണ്‍ വെലായുധന് പരസ്യരംഗത്തെ പ്രമുഖ സിനിമാറ്റോഗ്രാഫര്‍ ആണ് ക്യാമറ ചെയ്യുന്നത്. വിഷ്ണു വിജയ് ഗപ്പിയിലൂടെ സംസ്ഥാന പുരസ്കാരം സ്വന്തമാക്കിയ, അമ്പിളിയുടേയും ഭാഗമാകുന്നു. കിരണ്‍ ദാസ് ആണ് എഡിറ്റിംഗ്.
മുകേഷ് ആര് മേത്ത, എവി അനൂപ്, സിവി സാരഥി, എന്നിവര്‍ ചേര്‍ന്ന് ഇ4 എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു. റിലീസ് തീയ്യതി പ്രഖ്യാപിച്ചിട്ടില്ല.