Categories
Film News

കുഞ്ചാക്കോ ബോബൻ – നയൻതാര ടീമിന്റെ നിഴൽ ഒടിടി റിലീസിന്

നായാട്ട് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തതിന് പിന്നാലെ കുഞ്ചാക്കോ ബോബൻ ചിത്രം നിഴൽ ഓടിടി റിലീസിനൊരുങ്ങുന്നു. നിഴൽ , നയൻതാര നായികയായെത്തുന്ന സിനിമ മെയ് 11ന് റിലീസ് ചെയ്യുന്നു. ഏപ്രില് ‍ 9ന് ആണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. മിസ്റ്ററി ത്രില്ലർ സിനിമയാണിത്.

എഡിറ്ററും സംവിധായകനുമായ അപ്പു എൻ ഭടതിരിയുടെ ആദ്യസംവിധാനമാണിത്. കുഞ്ചാക്കോ ബോബൻ, നയൻതാര ടീം ആദ്യമായൊന്നിക്കുന്നു. കുഞ്ചാക്കോ ബോബൻ ‍ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രോറ്റ് ആയെത്തുന്നു. ജോൺ ബേബി എന്നാണ് കഥാപാത്രത്തിന‍്‍റെ പേര്. സൈജു കുറുപ്പ്, ദിവ്യപ്രഭ, റോണി ഡേവിഡ് എന്നിവരാണ് സഹതാരങ്ങൾ.

എസ് സഞ്ജീവ് തിരക്കഥ ഒരുക്കുന്നു. സിനിമാറ്റോ​ഗ്രഫി ദീപക് ഡി മേനോൻ, സം​ഗീതം സൂരജ് എസ് കുറുപ്പ്. സിനിമയുടെ സംവിധായകൻ അപ്പു ഭട്ടതിരി , അരുൺലാൽ എസ് പി യ്ക്കൊപ്പം എഡിറ്റിം​ഗ് നിർവഹിച്ചിരിക്കുന്നു. ആന്റോ ജോസഫ്, അഭിജിത് എം പിള്ള, ബാദുഷ എൻഎം, ഫെല്ലിനി ടിപി, ജിനേഷ് ജോസ് എന്നിവർ ചേർന്ന് സിനിമ നിർമ്മിച്ചിരിക്കുന്നു.